Posted On
date_range Updated On
date_range മന്ത്രവാദത്തിന്റെ പേരിൽ പീഡനം: വനിത കമീഷൻ കേസെടുത്തു
കൽപറ്റ: യുവതി ഭർതൃവീട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ വനിത കമീഷൻ കേസെടുത്തു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിത കമീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിന്റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് കമീഷൻ നിര്‍ദേശം നല്കി. പനമരം പൊലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.