Posted On
date_range Updated On
date_range മഴ കൂടുതൽ ലക്കിടി; കുറവ് കല്ലൂർ കല്ലുമുക്ക്
കൽപറ്റ: ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ (ജൂൺ 7ന് രാവിലെ 8.30 മുതൽ 8ന് രാവിലെ 8.30 വരെ) വിവിധ മഴമാപിനികളിൽ നിന്നായി ശേഖരിച്ച കണക്കുപ്രകാരം ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിൽ. 122 മി.മീ. മഴ ലഭിച്ചു. കുറവ് കല്ലൂർ കല്ലുമുക്ക് ഭാഗത്തും. 9.8 മി.മീ. മഴയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനിടെ കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിലാണ്. 567.7 മില്ലി മീറ്റർ മഴ ലഭിച്ചു. പൊഴുതന മേൽമുറിയിൽ 518.75 മി. മീറ്റർ മഴയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.