ത​രി‍യോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല; ത​രി​യോ​ട് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ദു​രി​തം

ക​ൽ​പ​റ്റ: 1965ൽ ​ആ​രം​ഭി​ച്ച ത​രി​യോ​ട് കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം ശോ​ച്യാ​വ​സ്ഥ​യി​ൽ. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വും ആ​ശു​പ​ത്രി​യി​ലെ മ​റ്റു അ​സൗ​ക​ര്യ​ങ്ങ​ളും ഹെ​ൽ​ത്ത് സെ​ന്റ​റി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്. സാ​യാ​ഹ്ന ഒ.​പി​യി​ൽ ഉ​ൾ​പ്പ​ടെ അ​ഞ്ചു ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വി​ടെ വേ​ണ്ട​ത്. എ​ന്നാ​ൽ, ഒ​രു ഡോ​ക്ട​ർ ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​യ​തോ​ടെ നാ​ല് ഡോ​ക്ട​ർ​മാ​രാ​യി ചു​ര​ങ്ങി. ഒ​രു ഡോ​ക്ട​ർ വെ​ള്ളി​യാ​ഴ്ച വി​ര​മി​ക്കു​ന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം വീ​ണ്ടും മൂ​ന്നാ​യി ചു​രു​ങ്ങും. ഇ​തി​ൽ ഒ​രു ഡോ​ക്ട​റെ സാ​യാ​ഹ്ന ഒ.​പി​ക്ക് വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​യ​മി​ച്ച​ത്.

400ഓ​ളം രോ​ഗി​ക​ൾ ദി​നേ​ന​യെ​ത്തു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ പ​ല​പ്പോ​ഴും ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക. കൂ​ടാ​തെ ഡോ​ക്ട​ർ​മാ​ർ നി​ത്യ​വും വൈ​കി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ​വുമുണ്ട്. രാ​വി​ലെ ഒ​മ്പ​തി​ന് എ​ത്തേ​ണ്ട ഡോ​ക്ട​ർ​മാ​ർ പ​ല​പ്പോ​ഴും വൈ​കി എ​ത്തു​ന്ന​തു മൂ​ലം നി​ര​വ​ധി രോ​ഗി​ക​ളാ​ണ് കാ​ത്തി​രു​ന്ന് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെന്റ​ർ ആ​ണി​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 2022ൽ ​ഡ​യാ​ലി​സ് സെ​ന്റ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​ന് 25 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് വ​ക​യി​രു​ത്തി​യെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് വേ​ണ്ടി ആ​ക്ഷ​ൻ ക​മ്മി​റ്റി​യ​ട​ക്കം രൂ​പീ​ക​രി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

25 ല​ക്ഷം രൂ​പ ന​ൽ​കി വി​ശാ​ല​മാ​യ ലാ​ബ് സൗ​ക​ര്യ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ല പ​രി​ശോ​ധ​ന​ക​ളും ഇ​പ്പോ​ൾ ഇ​വി​ടെ ന​ട​ക്കു​ന്നി​ല്ല.

ഡോ​ക്ട​ർ​മാ​ർ​ക്ക് വേ​ണ്ടി നി​ർ​മി​ച്ച മൂ​ന്ന് ക്വോ​ട്ടേ​ഴ്സു​ക​ളി​ൽ ര​ണ്ടെ​ണ്ണം കാ​ട് മൂ​ടി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഈ ​ക്വോ​ട്ടേ​ഴ്സു​ക​ൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ അ​നാ​സ്ഥ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ത്താ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രേ എ​ച്ച്.​എം.​സി യോ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല എ​ന്നാ​ണ് ആ​രോ​പ​ണം.

Tags:    
News Summary - Suffering for patients at Tariyod Health Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.