Posted On
date_range Updated On
date_range തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
കൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുട്ടിൽ തനേരി സ്വദേശി സതീഷ് കുമാർ, കൽപറ്റ സ്വദേശി ദിവാകരൻ എസ്.എന്നിവർക്കാണ് കടിയേറ്റത്.
നായയുടെ അക്രമണത്തിൽ കാലിന് പരുക്കേറ്റവർ ഗവ ആശുപത്രിയിൽ ചികിത്സ തേടി. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്തും എസ്.കെ.എം.ജെ സ്‌കൂൾ പ്രദേശങ്ങളിലും ഏറെ കാലമായി നായ ശല്യം വർധിച്ചതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.