Posted On
date_range Updated On
date_range പെൺകുട്ടിയോട് ലൈംഗിക അതിക്രമം: മധ്യവയസ്കന് മൂന്നുവർഷം തടവ്
കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് മൂന്നു വർഷം തടവ്.
തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയിൽ സജീവനെയാണ് (52) കൽപറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017ലാണ് കേസിനാസ്പദമായ സംഭവം.
േപ്രാസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. കൽപറ്റ ഡിവൈ.എസ്.പി ആയിരുന്ന മുഹമ്മദ് ഷാഫിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.