കൽപറ്റ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു വർഷവും എട്ടുമാസവുമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിെൻറ ഭാഗമായി വിദ്യാലയങ്ങളിൽ ശൂചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പി.ടി.എ കമ്മിറ്റികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളുമെല്ലാം പങ്കാളികളായാണ് വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ ഏകദിന ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.എച്ച് റസ്ക്യൂ ടീം നേതൃത്വം നൽകി. വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും പരിസരവും ഒരുക്കുന്നതിെൻറ ഭാഗമായാണ് ശുചീകരണം. റസ്ക്യൂ ടീം അംഗങ്ങളോടൊപ്പം അധ്യാപകരും പങ്കുചേർന്നു.
ചീരാൽ: തമിഴ്നാട് അതിർത്തിയിലെ ആദിവാസി മേഖലയായ കൊഴുവണയിലെ കല്ലിൻകര ഗവ. യു.പി സ്കൂൾ ചീരാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ശുചീകരിച്ചു. കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള കാടുകൾ വെട്ടി തെളിച്ചും കീടനാശിനി തളിച്ചും ഫർണിച്ചറും ക്ലാസ് മുറികളും കഴുകി വൃത്തിയാക്കിയും മാലിന്യങ്ങൾ നീക്കം ചെയ്തുമുള്ള നവീകരണത്തിൽ നൂറോളം പേർ പങ്കാളികളായി.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, മണ്ഡലം കമ്മറ്റി ഭാരവാഹികൾ, പി.ടി.എ, മദർ പി.ടി.എ ഭാരവാഹികൾ, പ്രദേശവാസികൾ, രക്ഷിതാക്കൾ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. മണ്ഡലം പ്രസിഡൻറ് കെ. മുനീബ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഡി.പി. രാജശേഖരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.കെ. രുക്മിണി, പഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ, വാർഡംഗം വി.ടി. ബേബി, ഷിജു കൊഴുവണ തുടങ്ങിയവർ സംസാരിച്ചു.
മേപ്പാടി: മുസ്ലിം യൂത്ത് ലീഗ് സാമൂഹിക സേവന വിഭാഗമായ വൈറ്റ്ഗാർഡ് വളൻറിയർമാർ സെൻറ് ജോസഫ്സ് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും പരിസരങ്ങളും ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഗ് ഭാരവാഹികളായ സി. ശിഹാബ്, ബി. നാസർ, ഹാരീസ്, എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി: നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും ശൂചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭാതല ഉദ്ഘാടനം ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻസ് എൽ.പി സ്കൂളിൽ മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ പി.വി.എസ്. മൂസ നിർവഹിച്ചു. എഫ്.എസ്.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജനകീയ സഹകരണത്തോടെയാണ് ശുചീകരണപ്രവൃത്തികൾ നടത്തുന്നത്.
ഡിവിഷൻ കൗൺസിലർ ജി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്. അജയകുമാർ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്കൂൾ പ്രധാനാധ്യാപിക മേരി പി. മാത്യു, പി.എം. ബെന്നി, സീസർ ജോസ്, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു.
കെ. ബാലചന്ദ്രൻ, എം. സമീർ, ടി.ബി. രാജേഷ്, ടി.എം. ജോൺസൺ, എം. ജയരാജ്, വി. ശശീന്ദ്രൻ, ഗിരിജ പുരുഷോത്തമൻ, എം. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.