വയനാട്​ കലക്​ടറേറ്റ്​ വളപ്പിലെ ചന്ദനമരം മുറിച്ചതി​െൻറ കുറ്റി

വയനാട്​ കലക്​ടറേറ്റ്​ വളപ്പിലെ ചന്ദനമരം മോഷ്​ടിച്ചു കടത്തി; സംഭവം മൂടിവെക്കാന്‍ ശ്രമം, ദുരൂഹത

കല്‍പറ്റ: ജില്ല കലക്ടറുടെ ചേംബര്‍ സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിനരികില്‍നിന്ന് ചന്ദനമരം മോഷ്​ടിച്ചു കടത്തി. കെട്ടിടത്തിന്​ പിറകുവശത്തുനിന്നാണ്​ ഒരാള്‍ പൊക്കത്തിലും 25 സെൻറിമീറ്റര്‍ വ്യാസവുമുള്ള ചന്ദനമരം​ മുറിച്ചത്.

സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരത്തി​െൻറ ശിഖരങ്ങള്‍ സ്ഥലത്ത് വെട്ടിയിട്ട നിലയിലാണ്.

സ്വാതന്ത്ര്യദിനത്തി​‍െൻറ തലേദിവസം കലക്ടറേറ്റ് പരിസരത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നതെന്നത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുകയാണ്. ചന്ദനം മുറിച്ച് കടത്തിയ സംഭവം മൂടിവെക്കാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.

Tags:    
News Summary - Sandalwood stolen from Wayanad collectorate premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.