മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ; മ​ക്ക​ൾ ക​സ്​​റ്റ​ഡി​യി​ൽ

ക​ൽ​പ​റ്റ: വെ​ങ്ങ​പ്പ​ള്ളി മാ​മ്പി​ല​ച്ചി കോ​ള​നി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ള​നി​യി​ലെ രാ​ജ​നാ​ണ്​ (51) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജ​ൻ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തി​നി​ടെ മ​ക്ക​ൾ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​ത് കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ജ​ൻ മ​രി​ച്ച വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ക​ൽ​പ​റ്റ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു മ​ക്ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - middle aged man found dead; sons under police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.