പേരിൽ മാത്രം മെഡിക്കൽ കോളജ് !

ക​​ൽ​​പ​​റ്റ: മ​​റ്റൊ​​രു ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ ആ​​വ​​ശ്യ​​മു​​ള്ള രോ​​ഗി​​ക​​ളെ റ​ഫ​​ർ ചെ​യ്യാ​നു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജാ​യി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം വ്യാ​പ​കം. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മ​ര​ണ​പ്പെ​ട്ട പോ​ളി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കൂ​ടാ​തെ ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വും പോ​ളി​ന്റെ മ​ക​ള​ട​ക്കം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ പോ​ളി​നെ ഇ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​രു​ന്നു.

മാ​​ന​​ന്ത​​വാ​​ടി​​യി​​ലെ ജി​​ല്ല ആ​​ശു​​പ​​ത്രി 2021ൽ ​​നി​​യ​​മ​​സ​​ഭ തെ​​ര​ഞ്ഞെ​​ടു​​പ്പി​​നു മു​​മ്പ് ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​യി ഉ​​യ​​ർ​​ത്തി ബോ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത​​ല്ലാ​​തെ ചി​​കി​​ത്സ സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നി​ര​ന്ത​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തു​കാ​ര​ണം ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ല.

മാ​​ന​​ന്ത​​വാ​​ടി​​യി​​ലെ വ​​യ​​നാ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മെ​​ച്ച​​പ്പെ​​ട്ട ചി​​കി​​ത്സ സൗ​​ക​​ര്യ​​മൊ​​രു​​ക്കാ​​ൻ ഇ​​നി​​യും വൈ​​കി​​യാ​​ൽ വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലും മ​​റ്റ് അ​​പ​​ക​​ട​​ങ്ങ​​ളി​​ലു​​മാ​​യി ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​വ​​രു​​മാ​​യി ആം​​ബു​​ല​​ൻ​​സു​​ക​​ൾ ചു​​ര​​മി​​റ​​ങ്ങേ​​ണ്ടി​​വ​​രും.

എ​ന്നു തീ​രും വ​യ​നാ​ടി​ന്റെ ദു​രി​തം?

ക​ൽ​പ​റ്റ: ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​യാ​ത്ത വ​യ​നാ​ട് ചു​രം താ​ണ്ടി ദി​നേ​ന ആം​ബു​ല​ൻ​സു​ക​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പാ​യേ​ണ്ടി​വ​രു​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി വ​യ​നാ​ട​ൻ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ദു​രി​ത​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​രോ​ഗ്യ രം​ഗ​ത്തെ വ​യ​നാ​ടി​ന്റെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള മു​റ​വി​ളി​ക​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മാ​റി​വ​രു​ന്ന സ​ർ​ക്കാ​റു​ക​ൾ ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യ​ല്ലാ​തെ ന​ട​പ​ടി​ക​ളു​ണ്ടാ​വാ​റി​ല്ല.

ജി​ല്ല ആ​ശു​പ​ത്രി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ ആ​രോ​ഗ്യ രം​ഗ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വ​യ​നാ​ട്ടു​കാ​ർ. എ​ന്നാ​ൽ, പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ത​കി​ടം മ​റി​ച്ച് ഇ​പ്പോ​ഴും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് വ​യ​നാ​ട്ടു​കാ​ർ​ക്ക്.

അ​പ​ക​ട​ങ്ങ​ളും മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ൾ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി ചു​ര​മി​റ​ങ്ങു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ പാ​ച്ചി​ലി​ന് പ​തി​യെ​യെ​ങ്കി​ലും അ​റു​തി​വ​രു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​ഖ്യാ​പ​ന​ത്തെ ജി​ല്ല വ​ര​വേ​റ്റ​ത്.

എ​ന്നാ​ൽ, ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ട​ങ്ങ​ളോ ഡോ​ക്ട​ർ​മാ​രോ മ​റ്റ് ജീ​വ​ന​ക്കാ​രോ ഇ​വി​ടെ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ച്ചി​ന്റെ വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 65 ഏ​ക്ക​ർ സ്ഥ​ലം ആ​രോ​ഗ്യ വ​കു​പ്പി​നു കൈ​മാ​റി. എ​ന്നാ​ൽ, ത​റ​ക്ക​ല്ലി​ടാ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​യ​നാ​ടി​നു പു​റ​മേ ക​ർ​ണാ​ട​ക​യി​ലെ കു​ട്ട, ബൈ​ര​ക്കു​പ്പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രും ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്ന​ത് മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Medical college in name only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.