സാജിദ്
Posted On
date_range Updated On
date_range എം.ഡി. എം.എ: യുവാവ് പിടിയിൽ
കൽപറ്റ : എം.ഡി. എം.എ യുമായി യുവാവ് പൊലീസ് പിടിയിലായി. മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി. സാജിദിനെയാണ് (39) കൽപറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. അബ്ബാസും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ടോടെ ചെനംകൊല്ലി എന്ന സ്ഥലത്തുവച്ച് പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച സാജിദിനെ പരിശോധിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽനിന്ന് 0.7 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.