കൽപറ്റയിൽ വെൽഫെയർ പാർട്ടി നടത്തിയ പ്രകടനം
കൽപറ്റ: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് മതേതര കേരളം നൽകിയ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി വിലയിരുത്തി. വെൽഫെയർ പാർട്ടി നടത്തിയ രാഷ്ട്രീയ ആഹ്വാനത്തെ വോട്ടർമാർ ഏറ്റെടുത്തു. കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടത് സർക്കാർ തുടരുന്ന ആർ.എസ്.എസ് ദാസ്യത്തെയും ജനവിരുദ്ധ നയങ്ങളെയും കേരളീയ സമൂഹം തോൽപിച്ചു.
വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മണ്ഡലം തലങ്ങളിൽ പ്രകടനം നടത്തി.
കൽപറ്റയിൽ ജില്ല പ്രസിഡന്റ് ഫൈസൽ പി.എച്ച്, കൽപറ്റ മണ്ഡലം പ്രസിഡന്റ് പി. അബ്ദുറഹിമാൻ, പി.കെ. മുഹമ്മദ്, വി.വി. കുഞ്ഞുമുഹമ്മദ്, ഹിശാം പുലിക്കോടൻ എന്നിവരും സുൽത്താൻ ബത്തേരിയിൽ ജില്ല ജന. സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ, മണ്ഡലം പ്രസിഡന്റ് സാദിഖലി, മുഹമ്മദ് കല്ലൂർ, മുബീന പുൽപള്ളി, അലി യു.എസ് എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.