ഇ​ഞ്ചി​പ്പാ​ട​ത്ത് മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ബാ​ബു (ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത​ത്)

മരണമണി നിലക്കാതെ കർണാടകയിലെ ഇഞ്ചിപ്പാടങ്ങൾ; കണ്ണീരൊപ്പാതെ അധികൃതർ

ക​ൽ​പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ എ​ണ്ണം ​വ​ർ​ധി​ക്കു​മ്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് നി​സ്സം​ഗ​ത. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച തൃ​ക്കൈ​പ്പ​റ്റ മു​ണ്ടു​പ്പാ​റ കോ​ള​നി​യി​ലെ ബാ​ബു​വി​നെ, താ​മ​സി​ക്കു​ന്ന ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​ണ് ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളി​ൽ അ​വ​സാ​ന​ത്തേ​ത്. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ആ​റ് ദു​രൂ​ഹ മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് മു​മ്പ് സെ​പ്റ്റം​ബ​ർ അ​വ​സാ​നം ക​ർ​ണാ​ട​ക​യി​ലെ ബി​രു​ണാ​ണി​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം ജോ​ലി​ക്ക് പോ​യ ബാ​വ​ലി സ്വ​ദേ​ശി​യാ​യ ഷാ​ണ​മം​ഗ​ലം കോ​ള​നി​യി​ലെ ബി​നീ​ഷി​നെ തൊ​ഴി​ലി​ട​ത്തി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് 2007ൽ ​ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത് വേ​ണ്ട​വി​ധം ന​ട​പ്പാ​ക്കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നീ​തി​വേ​ദി​യും കേ​ര​ള ആ​ദി​വാ​സി ഫോ​റ​വും ജ​ന​കീ​യ കോ​ട​തി രൂ​പ​വ​ത്ക​രി​ച്ചു. 122 കു​ടും​ബ​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്തി കു​ട​കി​ൽ പോ​യ 99 പേ​ർ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ 34 മ​ര​ണം സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. 15 പേ​രു​ടേ​ത് സ്വാ​ഭാ​വി​ക മ​ര​ണ​വും. 36 പേ​ർ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. 14 പേ​രു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നായില്ല.

ഏ​ഴു പേ​രെ കാ​ണാ​താ​യി​ട്ടു​മു​ണ്ട്. 16 പേ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട് തി​രി​ച്ചെ​ത്തി. കു​ട​ക് ഭൂ​വു​ട​മ​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ലും പ​ണി​ക്ക് പോ​യ നി​ര​വ​ധി പേ​രാ​ണ് 2005 മു​ത​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​തും കാ​ണാ​താ​യ​തും. എ​ന്നാ​ൽ, എ​ത്ര പേ​ർ മ​രി​ച്ചു, എ​ത്ര പേ​രെ കാ​ണാ​താ​യി തു​ട​ങ്ങി​യ കൃ​ത്യ​മാ​യ ക​ണ​ക്ക് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​ന്റെ കൈ​യി​ലി​ല്ല. 2000 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2023 ജൂ​ലൈ 15 വ​രെ വ​യ​നാട്ടിൽ​നി​ന്ന് കു​ട​കി​ൽ പ​ണി​ക്ക് പോ​യി മ​ര​ിക്കുകയോ കാ​ണാ​താ​വു​ക​യോ ചെ​യ്ത ആ​ദി​വാ​സി​ക​ളു​ടെ പേ​ര്, വി​ലാ​സം തു​ട​ങ്ങി​യ​വ വ​ർ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​കാ​രം അ​പേ​ക്ഷി​ച്ച മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Karnataka's ginger fields don't stop the death knell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.