വീ​ര​മൃ​ത്യു വ​രി​ച്ച ഹ​വി​ല്‍ദാ​ര്‍ വി.​വി. വ​സ​ന്ത​കു​മാ​റി​‍െൻറ കു​ടും​ബ​ത്തി​ന്​ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ച വീ​ടി​‍െൻറ താ​ക്കോ​ല്‍ പു​ത്തൂ​ര്‍വ​യ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ വ​സ​ന്ത​കു​മാ​റി‍െൻറ ഭാ​ര്യ ഷീ​ന​ക്ക്​ ​ൈക​മാ​റു​ന്നു

വീ​ര​മൃ​ത്യു വ​രി​ച്ച ഹ​വി​ല്‍ദാ​ര്‍ വ​സ​ന്ത​കു​മാ​റി​െൻറ കു​ടും​ബ​ത്തി​ന് വീ​ട് കൈ​മാ​റി

ക​ൽ​പ​റ്റ: പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ഹ​വി​ല്‍ദാ​ര്‍ വി.​വി. വ​സ​ന്ത​കു​മാ​റി​‍െൻറ കു​ടും​ബ​ത്തി​ന്​ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ര്‍മി​ച്ച വീ​ടി​‍െൻറ താ​ക്കോ​ല്‍ കൈ​മാ​റി.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഓ​ണ്‍ലൈ​നാ​യി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ത്തൂ​ര്‍ വ​യ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വീ​ടി​‍െൻറ താ​ക്കോ​ല്‍ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ​യാ​ണ് വ​സ​ന്ത​കു​മാ​റി​‍െൻറ ഭാ​ര്യ ഷീ​ന​ക്ക്​ ന​ല്‍കി​യ​ത്.

15 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട്​ സ​ഹ​ക​ര​ണ സം​ഘ​മാ​ണ് വീ​ട് നി​ര്‍മി​ച്ച​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട്​ സ​ഹ​ക​ര​ണ സം​ഘ​ത്തി​‍െൻറ സ്നേ​ഹോ​പ​ഹാ​ര​മാ​യി കു​ടും​ബ​ത്തി​ന് റ​ഫ്രി​ജ​റേ​റ്റ​ർ സ​മ്മാ​നി​ച്ചു.

സ​ഹ​ക​ര​ണ സെ​ക്ര​ട്ട​റി മി​നി ആ​ൻ​റ​ണി, ജോ. ​ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ എം.​എം. ഖ​ദീ​ജ, കെ.​പി. ഷാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - house handed over to family of died Havildar vasanthakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.