കൽ ചിൽ' പാർക്ക് നിർമിച്ച സ്ഥലത്തിന്റെ മുമ്പത്തെ അവസ്ഥ, കൽപറ്റ പഴയ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒരുക്കിയ 'കൽ ചിൽ' പാർക്ക്
കല്പറ്റ: കഴിഞ്ഞ ദിവസം വരെ കൽപറ്റ പഴയ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള ഈ ഭാഗം മാലിന്യ കൂമ്പാരമായിരുന്നു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക്മാലിന്യങ്ങളും നിറഞ്ഞതായിരുന്നു ഇവിടെ. എന്നാൽ, ഇന്നിപ്പോൾ ഇവിടം മനോഹരമായ പാർക്കാണ്. പേര് ‘കൽ ചിൽ പാർക്ക്’. കല്പറ്റ നഗരസഭയാണ് മാലിനമെല്ലാം നീക്കി ഇവിടെ പാർക്ക് നിർമിച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് വര്‍ഷങ്ങളായി മാലിന്യം തള്ളിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം മനോഹരമായത്.
പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്മാന് അഡ്വ. ടി.ജെ. ഐസക് അധ്യക്ഷതവഹിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ കെ. സത്യന് മാലിന്യ വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. എ.പി. മുസ്തഫ, നഗരസഭാ സെക്രട്ടറി എന്‍.കെ. അലി അസ്ഹര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ മുജീബ് കേയംതൊടി, ആയിഷ പള്ളിയാലില്‍, രാജാറാണി, സി.കെ. ശിവരാമന്, വാര്‍ഡ് കൗണ്‍സിലര്‍ പി. അബ്ദുളള, അഡീഷനല്‍ ഡയറക്ടര്‍ എല്‍.എസ്.ജി.ഡി ജോമോന് ജോർജ്, അനൂപ് (ശുചിത്വ മിഷന്), സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.