ബാലസുബ്രഹ്മണ്യൻ
Posted On
date_range Updated On
date_range 16.8 ലിറ്റർ മാഹി മദ്യവുമായി വയോധികൻ പിടിയിൽ
കൽപറ്റ: മാഹി മദ്യം വാഹനത്തിൽ കടത്തുകയായിരുന്ന വയോധികനെ എക്സൈസ് പിടികൂടി. കൽപറ്റ ചുഴലി സവിത നിവാസിൽ ബാലസുബ്രഹ്മണ്യനാണ് (63) അറസ്റ്റിലായത്. വയനാട് അസിസ്റ്റൻറ് എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പുളിയാർമലയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഗുഡ്സ് വാഹനത്തിലെത്തിയ പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
ഇയാളിൽനിന്ന് 16.8 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനന്‍റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡിലെ പ്രിവന്‍റിവ് ഓഫിസർ പി.എസ്. വിനീഷ്, സി.ഇ.ഒ മാരായ വി. രഘു, എം. സുരേഷ്, വി.ബി. നിഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.