Posted On
date_range Updated On
date_range െഎസൊലേഷൻ ക്യാമ്പിലേക്ക് ലഹരി വസ്തുക്കൾ നൽകാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി
കൽപറ്റ: കോവിഡ് ഐസൊലേഷൻ ക്യാമ്പിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ ക്യാമ്പിലേക്ക് ലഹരിവസ്തുക്കൾ പാക്കറ്റിലാക്കി കൈമാറുന്നതിനിടെയാണ് എരുമക്കൊല്ലി സ്വദേശി സുമേഷ് പിടിയിലായത്. ക്യാമ്പിന് നേതൃത്വം നൽകുന്ന വളൻറിയറും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഗൂഗിൾ പേയിലൂടെ പണം കൈമാറുകയും ലഹരിവസ്തുക്കൾ കടലാസിൽ പൊതിഞ്ഞ് ആരുമറിയാതെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയുമായിരുന്നു പതിവ്. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.