അ​ൻ​സ

ചാ​ൾ​സ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എം.​കോം പ​രീ​ക്ഷ​ അ​ൻ​സ ചാ​ൾ​സി​ന് ഒ​ന്നാം റാ​ങ്ക്

ക​ൽ​പ​റ്റ: ഒ​രി​ക്ക​ൽ ന​ഷ്ട​മാ​യ സ്വ​പ്നം തി​രി​ച്ചു പി​ടി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ൻ​സ ചാ​ൾ​സ്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എം.​കോം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കാ​ണ് ഈ ​മി​ടു​ക്കി നേ​ടി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി തൊ​ടു വെ​ട്ടി കു​ന്നി​ൽ വീ​ട്ടി​ൽ ചാ​ൾ​സി​ന്റെ​യും ജോ​ളി​യു​ടെ​യും ഇ​ള​യ​മ​ക​ളാ​ണ് അ​ൻ​സ.

അ​ഞ്ചി​ൽ 4.85 സ്കോ​ർ നേ​ടി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സു​വ​രെ​യും മൂ​ല​ങ്കാ​വ് സ്കൂ​ളി​ൽ നി​ന്ന് പ്ല​സ്ടു​വും മി​ക​ച്ച മാ​ർ​ക്കോ​ടെ. തു​ട​ർ​ന്ന് ബ​ത്തേ​രി സെ​ന്റ് മേ​രീ​സ് കോ​ള​ജി​ലാ​യി​രു​ന്നു ബി.​കോം പ​ഠ​നം. ബി.​കോ​മി​ന് നേ​രി​യ പോ​യ​ന്റി​ന് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യി.

ബി.​കോ​മി​ന് കി​ട്ടി​യ ര​ണ്ടാം റാ​ങ്ക് എം. ​കോ​മി​ന് ഒ​ന്നി​ൽ എ​ത്തി​ച്ച​തോ​ടെ അ​ത് ഒ​രു പു​തു ച​രി​ത്ര​മാ​യി. കോ​ള​ജി​ൽ ആ​ദ്യ​മാ​യി പി.​ജി​ക്ക് ഒ​ന്നാം റാ​ങ്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​യാ​യി അ​ൻ​സി​യ മാ​റി. ആ​ശാ​രിപ്പണി​ക്കാ​ര​നാ​യ ചാ​ൾ​സി​ന് മ​ക​ളെ ട്യൂ​ഷ​നൊ​ന്നും വി​ടാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​യി​രു​ന്നു.

ത​യ്യ​ൽ ജോ​ലി​യെ​ടു​ത്താ​ണ് മാ​താ​വ് ജോ​ളി കു​ടും​ബ​ത്തി​ന്റെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​രു​ന്ന​ത്. പി.​എ​സ്.​സി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന അ​ൻ​സ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യാ​ണ് ല​ക്ഷ്യം. അ​ലീ​ഷ​യാ​ണ് സ​ഹോ​ദ​രി. അ​ൻ​സി​യു​ടെ സ​ഹ​പാ​ഠി ആ​ദ​ർ​ശി​ന് എ​ട്ടാം​റാ​ങ്കും ല​ഭി​ച്ച​ത് കോ​ള​ജി​ന് ഇ​ര​ട്ട​നേ​ട്ട​മാ​യി.

Tags:    
News Summary - Calicut University M.Com Exam- Ansa Chalsin got first Rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.