Posted On
date_range Updated On
date_range ഉപഭോക്താക്കളെ വലച്ച് ബി.എസ്.എൻ.എൽ: മൊബൈൽ, േഡറ്റ സേവനങ്ങൾ തടസ്സപ്പെട്ടു
കൽപറ്റ: ജില്ലയിൽ ബി.എസ്.എൻ.എൽ മൊബൈൽ സേവനം തടസ്സപ്പെട്ടത് ഉപഭോക്താക്കളെ വലച്ചു.ചൊവ്വാഴ്ച രാത്രിയോടെയാണ് മൊബൈൽ നെറ്റ്വർക്ക്, ഡേറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത്. നെറ്റ്വർക്ക് വന്നും പോയും കളിക്കുകയായിരുന്നു. പരിധിക്കു പുറത്തെന്നാണെന്നായിരുന്നു പലർക്കും മറുപടി.
ചിലയിടങ്ങളിൽ ലാൻഡ് ഫോൺ സേവനവും തടസ്സപ്പെട്ടു. മൊബൈൽ ബാങ്കിങ്ങും നിലച്ചു. മൊബൈൽ നെറ്റ്വർക്ക് ഫോർ ജിയിലേക്ക് മാറ്റുന്നതിെൻറ ഭാഗമായാണ് സേവനം തടസ്സപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.വ്യാഴാഴ്ച മുതൽ ജില്ലയിൽ ബി.എസ്.എൻ.എൽ ഫോർ ജി സേവനം ആരംഭിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.