Posted On
date_range Updated On
date_range ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം
കൽപറ്റ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസിനുനേരെ എസ്.എഫ്.ഐ ആക്രമണം നടന്ന കൽപറ്റയിൽ ദേശാഭിമാനി ദിനപത്രത്തിന്റെ ഓഫിസിനുനേരെ ആക്രമണം. ശനിയാഴ്ച വൈകീട്ട് 4.45 ഓടെ ഓഫിസിനുനേരെ പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ഓഫിസിനുനേരെ കല്ലെറിയുകയായിരുന്നു.
രാഹുൽഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സംഭവം. അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴുക്കി കല്ലെറിഞ്ഞു. കല്ലുകൾ ഓഫിസിന്റെ ചുമരകളിലും താഴെത്തെ നിലയിലുള്ള വീട്ടിലും പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.