കഞ്ചാവുമായി പിടിയിലായ അസം സ്വദേശികൾ
Posted On
date_range Updated On
date_range 8.25 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ
കൽപറ്റ: എക്സൈസ് സംഘം കൽപറ്റ – മുണ്ടേരി റോഡിന് സമീപം ഷോൾഡർ ബാഗിൽ കടത്തുകയായിരുന്ന 8.250 ഗ്രാം കഞ്ചാവ് സഹിതം രണ്ട് പേരെ പിടികൂടി. അസം സ്വാദേശികളായ ശിബചരൺ ദാസ്, ജാദവ് സർക്കാർ എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, കെ.ബി. ബാബുരാജ്, സി.ഇ.ഒമാരായ എ. അനിൽ, പി.പി. ജിതിൻ, വി.ബി. നിഷാദ് എന്നിവർ കൽപറ്റ–മുണ്ടേരി ഭാഗങ്ങളിൽ പട്രോൾ നടത്തവെയാണ് ഇവരെ പിടികൂടിയത് . ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവ് കൊണ്ടുവന്ന് വ്യാപകമായി ചില്ലറ കച്ചവടക്കാർക്ക് വിൽപന നടത്തുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.