Posted On
date_range Updated On
date_range അനധികൃതമായി വനത്തിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസ്
മേപ്പാടി (വയനാട്): അനധികൃതമായി ചെമ്പ്ര മലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവഞ്ചാൽ പൂങ്ങാടൻ അമിൻ നിസാം (21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ് ഷിബിൻ (24) എന്നിവർക്കെതിരെയാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് അധികൃതർ കേസെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെയാണ് ചെമ്പ്രാ പീക്കിലേക്ക് അനുവാദമില്ലാതെ യുവാക്കൾ പ്രവേശിച്ചത്. ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.