മനോജ്
Posted On
date_range Updated On
date_range കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 പിഴയും
കല്പറ്റ: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അപ്പാട് മൈലംപാടി പാറക്കല്‍ വീട്ടില്‍ മനോജി(52)നെ കല്പറ്റ എൻ.പി.എസ് പ്രത്യേക കോടതി രണ്ടുവര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. 2016ല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രനും സംഘവും കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി. സര്‍ക്കാറിനായി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി. മനോജ് നിരവധി എക്സൈസ് പൊലീസ് കേസുകളില്‍ വിചാരണ നേരിടുന്ന ആളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.