കല്‍പറ്റ മുനിസിപ്പാലിറ്റി പൂർണമായി കണ്ടെയ്ന്‍മെൻറ്​ സോണ്‍

കൽപറ്റ: കല്‍പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെൻറ്​ സോണുകളായി ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെയും പെട്രോള്‍ ബങ്കുകള്‍ക്ക് എട്ടു മുതല്‍ അഞ്ചുമണി വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ അഞ്ചു വരെയുമാണ് തുറക്കാന്‍ അനുമതി. ഹോട്ടലുകള്‍ക്ക് രാവിലെ ആറു മുതല്‍ വൈകീട്ട് ഒമ്പതുവരെ പാര്‍സല്‍ സര്‍വീസുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല.

Tags:    
News Summary - All wards of Kalpetta Municipality in Containment zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.