വയനാട് സർക്കാർ മെഡിക്കൽ കോളജ് അവലോകനയോഗത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ സംസാരിക്കുന്നു

മാനന്തവാടി മെഡിക്കൽ കോളജ്; വേറെ സ്ഥലം ലഭ്യമാക്കാൻ നടപടി, ഹെ​ൽ​ത്ത് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

ക​ൽ​പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് നി​ല​വി​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ലം സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​യ​തി​നാ​ൽ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും മാ​ന​ന്ത​വാ​ടി​യി​ൽ മ​റ്റൊ​രു സ്ഥ​ലം ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ-​ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം സാ​ധ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം കോ​ള​ജി​ന് അം​ഗീ​കാ​രം ന​ഷ്ട​മാ​വു​ന്ന സ്ഥി​തി​യു​ണ്ടാ​വും. ഇ​ത് ത​ട​യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് എ​ത്ര​യും വേ​ഗം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ല​ക്ട​റേ​റ്റി​ലെ എ.​പി.​ജെ ഹാ​ളി​ൽ ന​ട​ന്ന കാ​യ​ക​ൽ​പം ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ രം​ഗ​ത്ത് ജി​ല്ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന ജ​ന​കീ​യ ഇ​ട​പെ​ട​ലാ​യി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി മാ​റി.

പ്ര​ത്യേ​ക ഹെ​ൽ​ത്ത് പാ​ക്കേ​ജ്

ജി​ല്ല​ക്കാ​യി ഡ​സ​നി​ല​ധി​കം പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ഹെ​ൽ​ത്ത് പാ​ക്കേ​ജ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ടി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന ക​ർ​മ പ​ദ്ധ​തി​ക​ളാ​ണി​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ൽ സൂ​പ്പ​ർ സ്‍പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ഉ​ട​നു​ണ്ടാ​കും.

വൈ​ത്തി​രി ആ​ശു​പ​ത്രി​യെ ജി​ല്ല മാ​തൃ​ക ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തും. ഇ​വി​ടെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗ​ത്തി​ന് ഉ​ട​ൻ ത​റ​ക്ക​ല്ലി​ടും. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള എം.​ആ​ർ.​ഐ സ്കാ​നി​ങ് അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ ഒ​രു പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ സ​ജ്ജ​മാ​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും മ​തി​യാ​യ ത​സ്തി​ക സൃ​ഷ്ടി​ച്ച് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കും. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​ന് (ആ​രോ​ഗ്യം) സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫി​സ് കെ​ട്ടി​ടം നി​ർ​മി​ക്കും. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ല ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തും. 

ഗവ. മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിങ് സംവിധാനമൊരുക്കും -മന്ത്രി മുരളീധരൻ

മാനന്തവാടി: സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തി വയനാട് ഗവ. മെഡിക്കൽ കോളജിൽ എം.ആർ.ഐ. സ്കാനിങ് മെഷീൻ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആശുപത്രി സന്ദർശിച്ച ശേഷം അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളജിന്റെ പോരായ്മകൾ അധ്യക്ഷ പ്രസംഗത്തിൽ ഉഷാ വിജയൻ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥനിൽനിന്നു മന്ത്രി ചോദിച്ചറിഞ്ഞു. മെഡിക്കൽ കോളജിനു അക്കാദമിക് കെട്ടിടം നിർമിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് പ്രധാനമായി നടന്നത്.

നിലവിലെ സാഹചര്യത്തിൽ ഒരുസ്ഥലവും ഇല്ലെന്നു മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ മന്ത്രിയെ അറിയിച്ചു. പുതിയ ബാച്ച് വരുമ്പോൾ അക്കാദമിക കാര്യങ്ങളിലും കുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുമുണ്ടാകുന്ന പ്രശ്നങ്ങളും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ഹോസ്റ്റൽ വാടകയും മെഡിക്കൽ കോളജിലേക്ക് എത്തിച്ചേരാൻ വാഹന സൗകര്യമില്ലാത്തതിന്റെ പ്രയാസവുമാണ് എം.ബി.ബി.എസ് വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞത്. നഴ്സിങ് കോളജ് അഭിമുഖീകരിക്കുന്ന പ്രശ്നം പ്രിൻസിപ്പൽ പ്രെഫ. കെ.കെ. റസിയ മന്ത്രിയെ അറിയിച്ചു.

മെഡിക്കൽ കോളജ് അക്കാദമിക് കെട്ടിടം നിർമിക്കുന്നതിനു അമ്പുകുത്തിയിലെ വനഭൂമി വിട്ടുകിട്ടുന്നതിലുള്ള തടസ്സങ്ങള്‍ അറിയിച്ച മന്ത്രി അനുമതിക്കായി പരിവേഷ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും സ്ഥലം പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും യോഗത്തിൽ പറഞ്ഞു. മെഡിക്കൽ കോളജിൽ അക്കാദമിക്, ഹോസ്റ്റൽ സൗകര്യങ്ങളൊരുക്കാൻ ചർച്ചയിൽ ഉരുത്തിരിഞ്ഞ വിവിധ സ്ഥലങ്ങൾ ജില്ലയിൽ താമസിച്ച് സന്ദർശിച്ചശേഷം തിങ്കളാഴ്ച ചേംബറിൽ കാണാൻ മന്ത്രി മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് നിർദേശം നൽകി.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസ്, സബ് കലക്ടർ അതുൽ സാഗർ, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി. മീനാക്ഷി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ബെന്നി, പ്രിയങ്കാഗാന്ധി എം.പിയുടെ പ്രതിനിധി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വി.ആർ. ഷീജ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Mananthavady Medical College; Steps taken to provide alternative site, Health Package announced by Minister K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.