വ്യാജ ഒപ്പിട്ട് ഹോംസ്റ്റേ ലൈസൻസ്; പഞ്ചായത്ത് ക്ലർക്ക് റിമാൻഡിൽ

തരിയോട്: പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പുപതിച്ച് ഹോം സ്റ്റേക്ക് ലൈസൻസ് നൽകിയ തരിയോട് പഞ്ചായത്ത് ഓഫിസിലെ ക്ലർക്ക് കൽപറ്റ തിരുവാതിരയിൽ ഡിജീഷ് (32) നെ പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേക്ക് ലഭിച്ച ലൈസൻസിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാൾ നടത്തിയ ക്രമക്കേട് കണ്ടെത്തിയത്.

തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇതിനു പുറമെ പൊലീസിലും പരാതി നൽകിയതോടെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. കോടതി അപേക്ഷ നിരസിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - homestay license with Forged signature; Panchayat clerk remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.