മഴ: പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും

കൽപറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് വയനാട് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്തകളും അറിയിപ്പുകളും പൊതുജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Tags:    
News Summary - Heavy Rain; Action will be taken against those spreading panic news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.