ഹഷീഷും ഹഷീഷ് ഓയിലുമായി പിടിയിലായവർ
Posted On
date_range Updated On
date_range ഹഷീഷും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: ഹഷീഷും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. സുൽത്താൻ ബത്തേരിക്കടുത്ത് നായ്ക്കട്ടിയിൽ കൊടുവള്ളി താഴെ പടനിലം കുടുംബോട്ടിൽ മുഹമ്മദ് ഫായിസ് (22), നായ്ക്കട്ടി നിരപ്പം മടത്തുംകുടിയിൽ സൽമാൻ (27), സാലു ഫായിസ് ( 23), താമരശ്ശേരി പരപ്പൻ പോയിൽ കല്ലാരംകാട്ടിൽ കെ.കെ. നിയാസ് (30) എന്നിവരെയാണ് പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറിൽനിന്ന് 1.910 ഗ്രാം ഹഷീഷ് ഓയിലും 500 മില്ലിഗ്രാം ഹഷീഷും കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിയുടെ കീഴിലെ ആൻറി നാർകോട്ടിക് സെല്ലാണ് കാർ തടഞ്ഞ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.