സുൽത്താൻ ബത്തേരി: നടപ്പാതയിലെ വൃത്തിയും വെടിപ്പും സുൽത്താൻ ബത്തേരി നഗരത്തിൽ എടുത്തുപറയേണ്ട പ്രത്യേകതയാണ്. എന്നാൽ, ചിലയിടത്ത് നടപ്പാത പരിതാപകരമായ അവസ്ഥയിലാണ്.
റഹിം മെമ്മോറിയൽ വൺവേ റോഡിലാണ് ഇത്തരമൊരു കാഴ്ചയുള്ളത്. കാട് നടപ്പാതയിലേക്ക് പടർന്നുനിൽക്കുകയാണ്. ദിവസങ്ങൾക്കകം കാട് കാരണം ഇതുവഴി നടക്കാൻ പറ്റാതാകും. തപാൽ വകുപ്പിന്റെ സ്ഥലത്തുനിന്നാണ് നടപ്പാതയിലേക്ക് കാട് വളരുന്നത്. വർഷങ്ങളായി ഈ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഒരുപതിറ്റാണ്ട് മുമ്പ് നഗരത്തിലെ വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു ഇവിടം.
നടപ്പാതയിൽനിന്ന് കാടു പിടിച്ചുകിടക്കുന്ന സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. സി.സി.ടി.വി കാമറ പേടിച്ചാണ് ഇപ്പോൾ സ്ഥലത്ത് മാലിന്യം കൊണ്ടിടാത്തത്. കേന്ദ്രസർക്കാർ സ്ഥാപനമായ തപാൽ വകുപ്പിലെ അധികൃതർ നടപടി സ്വീകരിച്ചാലേ കാട് വെട്ടാനാകൂവെന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.