കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കർഷകർ

ഗൂഡല്ലൂർ: കാട്ടാനകളിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ വഴിയില്ലാതെ കർഷകർ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കാർഷിക മേഖലകളിൽ ദിനംതോറും കൃഷി നശിപ്പിക്കുന്നത്​ പതിവായിരിക്കുകയാണ്. വിളവെടുക്കാറായ സമയത്തുള്ള കൃഷിനാശം കർഷകരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെട്ടാറായ നേന്ത്രവാഴ,തെങ്ങ്​,കമുക് ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നത് തന്നെയാണ് കർഷകർക്ക് കനത്ത നഷ്​ടം ഉണ്ടാക്കിവെക്കുന്നത്.
പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി അയ്യൻകൊല്ലി,അമ്പലമൂല,ചേരങ്കോട് ഏലമമണ്ണ,കുന്നലാടി ഉൾപ്പെടെയുള്ള ഭാഗത്താണ് ആനക്കൂട്ടം തമ്പടിച്ച് കൃഷിനാശിപ്പിക്കുന്നത്. അയ്യൻകൊല്ലി ഭാഗത്ത് തമ്പടിക്കുന്ന കാട്ടാനകൾ പൗലോസി‍ൻെറ കവുങ്ങ്,ഇഞ്ചി ഉൾപ്പെടെ നശിപ്പിച്ചു.വിവരമറിഞ്ഞ് വനപാലകരെത്തി കാട്ടാനകളെ വിരട്ടിയെങ്കിലും കാട്ടാനകൾ വീണ്ടുമെത്തുമെന്നാണ് കർഷകർ പറയുന്നത്.
Tags:    
News Summary - Farmers fears wild attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.