കള്ളക്കേസ്: വയനാട് എസ്.പി ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്

കൽപറ്റ: നേതാക്കൾക്കെതിരെ കള്ളക്കേസ് എടുത്ത ഇടത് സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ജില്ല പൊലീസ് ആസ്ഥാനത്തേക്കാണ് പാർട്ടി നേതാക്കളും പ്രവർത്തകരും മാർച്ച് നടത്തിയത്. എസ്.പി ഓഫിസിന് മുമ്പിൽ ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു.

കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ദീഖ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുത്താൽ കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടെന്ന് ടി. സിദ്ദീഖ് പറഞ്ഞു.

വയനാട് ഡി.സി.സി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, കെ.എൽ പൗലോസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Fake case: Congress protest march to Wayanad SP office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.