ചെന്നായ്ക്കളുടെ ആക്രമണത്തിൽ എട്ട്​ ആടുകൾ ചത്തു

ഗൂഡല്ലൂർ: ചെന്നായ്ക്കളുടെ ആക്രമണത്തിൽ, മേയാൻവിട്ട എട്ട്​ ആടുകൾ ചത്തു. ചേരമ്പാടി നായ്ക്കൻചോലയിലെ ഗോപാലചാമിയുടെ വളർത്താടുകളാണ് ചത്തത്. തീറ്റക്കായി അഴിച്ചുവിട്ട ആടുകൾ തിരിച്ചെത്താതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ടാൻടീ തേയിലക്കാട്ടിൽ ആടുകളെ ചത്തനിലയിൽ കണ്ടെത്തിയത്.

റേഞ്ചർ ചിന്നതമ്പി, ഫോറസ്​റ്റർ ശശികുമാർ, ഗാർഡ് ജയ്കുമാർ എന്നിവരെത്തി പരിശോധന നടത്തി. ചെന്നായ്ക്കളുടെ ആക്രമണത്തിലാണ് ആടുകൾ ചത്തതെന്ന് സ്​ഥീരികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.