ഗൂഡല്ലൂർ: ഗവ. ജില്ല ജനറൽ ആശുപത്രിയിൽ 15 കോടിയുടെ പുതിയ കെട്ടിടങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഊട്ടിയിൽ മെഡിക്കൽ കോളജിന്റെ ഉദ്ഘാടനശേഷം ഊട്ടി ജില്ല ആശുപത്രി ഗൂഡല്ലൂർ നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്ന് ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തി. ഇവിടെ 31 കോടിയുടെ പദ്ധതികൾ നടക്കുന്നതിന്റെ ആദ്യഘട്ടത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. തമിഴ്നാട് ഗവ. വിപ്പ് കെ. രാമചന്ദ്രൻ അത്യാഹിത വിഭാഗം പരിശോധിച്ചു.
പൊതുമരാമത്ത് വകുപ്പ് ഓഫിസർ രമേശ്, ആർ.ഡി.ഒ ഗുണശേഖരൻ, മെഡിക്കൽ വകുപ്പ് ഓഫിസർ രാജശേഖർ, ചീഫ് മെഡിക്കൽ ഓഫിസർ സുരേഷ്, ഗൂഡല്ലൂർ മുൻ എം.എൽ.എ ദ്രാവിഡമണി, മാങ്ങോട് രാജ, എ. ലിയാക്കത്തലി, ഇളംചെഴിയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.