വയനാട്ടിൽ 25പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കൽപറ്റ: ജില്ലയില്‍ ഞായറാഴ്ച 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി. ഇതോടെ, ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗമുക്തരായി. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്. 325 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശിനി (55), കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സ തേടി തിരിച്ചെത്തിയ വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു ചുള്ളിയോട് സ്വദേശിനി (34), മൂന്ന് കുമ്പളേരി സ്വദേശികള്‍ (53, 52, 48), രണ്ട് നീര്‍ച്ചാല്‍ സ്വദേശികള്‍ (28, 20), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയ മൂന്ന് കാരക്കാമല സ്വദേശികള്‍ (59, 28, 55), വാളാട് സമ്പര്‍ക്കത്തിലുള്ള നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും, നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന തോണിച്ചാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (36).

കോവിഡ് ബാധിച്ച് മരിച്ച കല്‍പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള കാക്കവയല്‍ സ്വദേശി (24), മൂന്ന് കല്‍പറ്റ സ്വദേശികള്‍ (43, 32, 55 ), ജൂലൈ മാസം 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന അമ്പലവയല്‍ സ്വദേശി (53), കോഴിക്കോട് സ്വകാര്യ ലാബില്‍ രോഗം സ്ഥിരീകരിച്ച പനമരം സ്വദേശി (67), മാടക്കുന്ന് സ്വദേശിനി (35) തുടങ്ങിയവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

രോഗമുക്തി നേടിയവർ ചികിത്സയിലായിരുന്ന 31 വാളാട് സ്വദേശികള്‍ (15 പുരുഷന്‍, ഒമ്പത് സ്ത്രീകള്‍, ഏഴ് കുട്ടികള്‍), രണ്ടു ബത്തേരി സ്വദേശികള്‍, മൂന്നു കെല്ലൂര്‍ സ്വദേശികള്‍, മൂന്ന് പിലാക്കാവ് സ്വദേശികള്‍, രണ്ട് ആയിരംകൊല്ലി സ്വദേശികള്‍, വടുവഞ്ചാല്‍, നല്ലൂര്‍നാട്, പുല്‍പള്ളി, മാനന്തവാടി, പനമരം, ചീരാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിരീക്ഷണത്തില്‍ 2798 പേർ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 131 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി. 126 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2798 പേര്‍. ഇന്നലെ വന്ന 33 പേര്‍ ഉള്‍പ്പെടെ 385 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഇന്നലെ 928 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതുവരെ പരിശോധനക്ക് അയച്ച 28315 സാമ്പിളുകളില്‍ 27013 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26126 നെഗറ്റിവും 887 പോസിറ്റിവുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.