പെരിക്കല്ലൂരിലെ തോണിക്കടവ്

കടത്തുകടക്കാനാവാതെ തോണിക്കാർ

പുൽപള്ളി: കോവിഡ് പ്രതിസന്ധി തോണി കടത്തുകാരെ പട്ടിണിയിലാക്കി. കേരള^കർണാടക അതിർത്തിയിലെ പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ നൂറോളം തൊഴിലാളികളാണ്​മാസങ്ങളായി പണിയില്ലാതെ ദുരിതത്തിലായത്.

പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലുള്ള പലരും വിദ്യാഭ്യാസം, കൃഷി, കച്ചവടം എന്നീ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ കർണാടകയുമായി ബന്ധപ്പെട്ടിരുന്നത് പെരിക്കല്ലൂരിലെയും മരക്കടവിലെയും തോണിക്കടവുകളിലൂടെയായിരുന്നു.

പുൽപള്ളിയിൽനിന്ന് മൈസൂരുവിലേക്ക് ഇതുവഴി നൂറുകിലോമീറ്ററോളം ദൂരമേയുള്ളൂ. കഴിഞ്ഞ നാലുമാസത്തിലേറെയായി അന്തർ സംസ്​ഥാന യാത്രക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് തോണിക്കാരും പ്രതിസന്ധിയിലായത്.

തോണി കടത്തുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം നടത്തുന്ന കുടുംബങ്ങൾ മറ്റു തൊഴിൽ മേഖലകൾ തേടിപ്പോവുകയാണിപ്പോൾ. ഈ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന തൊഴിലാളികൾക്ക് മറ്റു തൊഴിലുകൾ അറിയുകയുമില്ല.

ഇവരെ സഹായിക്കാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.