Posted On
date_range Updated On
date_range ബത്തേരിയില്‍ വര്‍ണവസന്തമൊരുക്കി ചെണ്ടുമല്ലിപ്പാടം
സുല്‍ത്താന്‍ ബത്തേരി: നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കർമസേനയെ ഉള്‍പ്പെടുത്തി ഒരുക്കിയ ചെണ്ടുമല്ലിപ്പാടം വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്മാന് ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യും. ഓണത്തോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കർമസേനയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് രണ്ടര ഏക്കറോളം സ്ഥലത്ത് ചെണ്ടുമല്ലി തൈകള്‍ നട്ടത്.
ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കർമസേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.