box ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി: ജില്ലക്ക്​ മൂന്നു കോടി അധിക കേന്ദ്രസഹായം

കൽപറ്റ: കേന്ദ്ര സര്‍ക്കാറി​ൻെറ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി, മൂന്നുകോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് ജില്ല അര്‍ഹത നേടിയതായി കലക്ടര്‍ ഡോ. അദീല അബ്​ദുല്ല അറിയിച്ചു. രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന വിഭാഗത്തിലാണ് വയനാടിന്​ ദേശീയതലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ രണ്ടാം തവണയാണ് ജില്ലക്ക്​ മികച്ച പ്രവര്‍ത്തനത്തിന് അധിക കേന്ദ്രസഹായം ലഭിക്കുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 117 ജില്ലകളെയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട്​ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ഏക ജില്ലയാണ് വയനാട്. ജില്ലകളെ ത്വരിതഗതിയില്‍ വികസനോന്മുഖമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിതി ആയോഗ് മുഖേന പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്ങളും, സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യശേഷി വികസനവും, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സംയോജിത പ്രവര്‍ത്തനം, കേന്ദ്ര- സംസ്ഥാന പ്രഭാരി ഓഫിസര്‍മാര്‍, ജില്ല കലക്ടര്‍മാര്‍ എന്നിവരുടെ സഹകരണം, ജില്ലകള്‍ തമ്മിലുള്ള മത്സരം എന്നീ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ വികസനത്തിലേക്ക് നയിക്കുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. മരം ലേലം കൽപറ്റ: തൊണ്ടര്‍നാട് ​െപാലീസ് സ്​റ്റേഷന്‍ പരിസരത്ത് കഷണങ്ങളായി മുറിച്ചിട്ടിരിക്കുന്ന കുന്നി, വാക മരം സെപ്​റ്റംബര്‍ മൂന്നിന്​ രാവിലെ 11ന് ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 202525. തിരുനെല്ലി പൊലീസ് സ്​റ്റേഷന്‍ പരിസരത്ത് മുറിച്ചു സൂക്ഷിച്ചിരിക്കുന്ന തേക്കു മരം സെപ്​റ്റംബര്‍ 10ന്​ രാവിലെ 11ന് ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് രാവിലെ 10.30ന് ഹാജരാകണം. ഫോണ്‍: 04936 202525. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ധനസഹായം കൽപറ്റ: 2005 ലെ പരിഷ്കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികൾക്കും പുതുതായി രജിസ്​റ്റർ ചെയ്ത സ്കാറ്റേഡ് വിഭാഗം തൊഴിലാളികൾക്കും കേരള ഓട്ടോമൊബൈൽ വർക്​ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങൾക്കും നാലാംഘട്ട കോവിഡ് ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. നിലവിൽ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികൾ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന്​ ചെയർമാൻ അഡ്വ. എം.എസ്. സ്കറിയ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.