Posted On
date_range Updated On
date_range പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം
ഗൂഡല്ലൂർ: ഊട്ടി എമറാൾഡ് വൈദ്യുതി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം. ബുധനാഴ്ച വൈകീട്ട് പോസ്റ്റ് ഓഫിസ് പൂട്ടി പുറത്തുപോയ ജീവനക്കാർ വ്യാഴാഴ്ച രാവിലെ വന്നുനോക്കിയപ്പോഴാണ് പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ച രേഖകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.
പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. താൽക്കാലിക ചുമതല വഹിക്കുന്ന പോസ്റ്റ് മാസ്റ്റർ സാധാരണ വെക്കുന്ന സ്ഥലത്ത് പണംവെക്കാതെ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചതാണ് മോഷ്ടാവിന് പണം കിട്ടാതിരിക്കാൻ കാരണമായതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.