മരങ്ങൾ വെട്ടുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം

ഗൂഡല്ലൂർ: പട്ടയ ഭൂമിയിലെ മൂപ്പെത്തിയ മരങ്ങൾ വെട്ടുന്നതിന് ഓൺലൈൻ വഴി അപേക്ഷിക്കാമെന്ന് കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. മരങ്ങൾ വെട്ടുന്നത് നിയന്ത്രിക്കുന്നതിനായി മരങ്ങളുടെ സംരക്ഷണ ആക്‌ട് 1955, തമിഴ്‌നാട് സ്വകാര്യ വനസംരക്ഷണ നിയമം 1949 എന്നിവ നടപ്പാക്കിയിട്ടുണ്ട്.

പാട്ടത്തിനെടുത്ത ഭൂമിയിലെ പ്രായപൂർത്തിയായ മരങ്ങൾ മുറിക്കുന്നതിന് മേൽപ്പറഞ്ഞ നിയമങ്ങൾ പ്രകാരം രൂപവത്കരിച്ച ജില്ലതല സമിതിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. മരം മുറിക്കുന്നതിനുള്ള പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള http://www.nilgiristreecuttingpermissions.org എന്ന സൈറ്റ് നിലവിലുണ്ട്.

മേൽപ്പറഞ്ഞ സൈറ്റ് ജില്ല ഭരണകൂടം പൂർണമായി നവീകരിക്കുകയും പൊതു ഉപയോഗത്തിനായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ അപേക്ഷകൾ സമർപ്പിക്കാം. തുടർന്ന് അപേക്ഷകന്റെ ഭൂമിയിലെ മരങ്ങൾ അംഗങ്ങൾ ഫീൽഡ് ഓഡിറ്റ് ചെയ്ത് ചർച്ചക്കെടുത്ത് കൊള്ളുകയും തീരുമാനമെടുക്കുകയും ചെയ്യും.

അവസാനം മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് മുകളിലെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യം. അപേക്ഷകർക്ക് ഈ ഓർഡർ സ്വയം ഡൗൺലോഡ് ചെയ്യാം. പുതിയ നടപടിക്രമത്തിലൂടെ അപേക്ഷ സമർപ്പണം മുതൽ മരം മുറിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ എല്ലാ കാര്യങ്ങളും ഇന്റർനെറ്റ് വഴിയാണ്.

അപേക്ഷിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ മരം മുറിക്കാൻ അനുമതി നൽകുന്ന സാഹചര്യം സൃഷ്ടിച്ചു.ആയതിനാൽ പൊതുജനങ്ങൾ മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ല കലക്ടർ അഭ്യർഥിച്ചു.

ജില്ലതല സമിതിയുടെ കൃത്യമായ അനുമതി വാങ്ങാതെ മരം മുറിക്കുന്നത് കുറ്റകരമാണ്. 1955ലെ തമിഴ്‌നാട് മലയോര പ്രദേശങ്ങൾ (മരങ്ങളുടെ സംരക്ഷണം) നിയമത്തിലെ സെക്ഷൻ 7, തമിഴ്‌നാട് പ്രൈവറ്റ് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ആക്‌ട് 1949 എന്നിവ പ്രകാരം രണ്ട് വർഷം വരെ തടവോ 5000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Apply online for cutting trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.