ആഫ്രിക്കൻ പന്നിപ്പനി; സാവകാശമില്ല, ദയാവധവുമായി മുന്നോട്ട്

മാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിലെ പന്നികളെ കൊന്നൊടുക്കുന്നതിന് 10 ദിവസത്തെ സാവകാശം നൽകണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാതെ ഞായറാഴ്ച രാത്രി വൈകി പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി. രോഗ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കർഷകരെ ഇക്കാര്യം ബോധ്യപ്പെടുത്തിയാണ് അധികൃതർ കൊന്നൊടുക്കലുമായി മുന്നോട്ടുപോയത്. കൃത്യമായ സജ്ജീകരണങ്ങളോടെയാണ് പന്നികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലും രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ ഒരു കി.മീറ്ററിലുള്ള മറ്റു ഫാമുകളിലെ പന്നികളെ ഉൾപ്പെടെ കൊന്നൊടുക്കുന്നതിന് സാവകാശം തേടിയിരുന്നു. എന്നാൽ, രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ വൈകുന്നത് മറ്റു ഫാമുകളിലെ പന്നികളിലേക്ക് വ്യാപനമുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ കൊന്നൊടുക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.

കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികളാരംഭിച്ചത്. പന്നികളെ കൊന്നൊടുക്കുന്ന സ്ഥലത്ത് വലിയ ലൈറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. കൊന്നൊടുക്കലിനായി ഇൻഫെക്ടീവ് സോൺ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളും തവിഞ്ഞാൽ സോണിലെ സർവെലൻസ് ടീം അംഗങ്ങളുമാണ് ക്യാമ്പ് ചെയ്യുന്നത്.

പ്രദേശത്ത് ആവശ്യമായ ബോധവത്കരണവും നടത്തിവരുന്നുണ്ട്. സർവെലൻസ് ടീം അംഗങ്ങൾക്ക് ആവശ്യമായ പി.പി.ഇ കിറ്റ്, ഗ്ലൗസ്, ഏപ്രൺ, മാസ്ക്, ഗം ബൂട്ട്സ്, അണുനാശിനികൾ ഇവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. സർവെലൻസ് സോണിൽ വരുന്ന വാഹനങ്ങൾ അണുനശീകരണം ചെയ്യുന്നുണ്ട്. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളിൽ രോഗ നിരീക്ഷണം നടത്തുന്നതിന് സർവെലൻസ് ടീം ഇവിടെയും രൂപവത്കരിച്ചിട്ടുണ്ട്.

രോഗ പ്രഭവകേന്ദ്രത്തിന്റെ ഒരുകി.മീ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലാണ് പന്നികളെ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്മൂലം ചെയ്യുന്നത്. 10 കി.മീ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പന്നികളെ കൊന്നൊടുക്കുന്നതിന് തവിഞ്ഞാലിലെ ഫാം ഉടമ കൊളങ്ങോട് മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന് അർഹമായ നഷ്ടപരിഹാരവും അടിയന്തര സഹായവും വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. വിൻസെന്റിന്റെ വീട്ടിലെത്തിയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള വയനാട് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, തഹസിൽദാർ എം.ജെ. അഗസ്റ്റ്യൻ എന്നിവരാണ് ഉറപ്പ് നൽകിയത്.

ജില്ല കലക്ടറുമായി ഞായറാഴ്ച തന്നെ സംസാരിച്ച് ഓൺലൈൻ വഴി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് സംസ്ഥാന സർക്കാറിന് നിർദേശം സമർപ്പിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് അടിയന്തര സഹായം ലഭ്യമാക്കും.

രോഗത്തിന്റെ പ്രത്യേകത പരിഗണിച്ച് ആദ്യസംഭവമായതിനാൽ നഷ്ടപരിഹാര തുക ഉയർത്താൻ സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും പന്നി കൃഷി ചെയ്യുന്നതിനായി പഞ്ചായത്ത് പദ്ധതിയിൽ രോഗമില്ലാത്ത പന്നികുഞ്ഞുങ്ങളെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

പന്നികളുടെ രോഗകാര്യത്തിൽ ഉയർന്ന സംശയങ്ങൾ ദുരീകരിക്കണമെന്ന് ഫാം ഉടമ വിൻസെൻറ് ഇവർക്ക് മുന്നിൽ ആവശ്യപ്പെട്ടു. അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം എം.ജി. ബിജുവും ആവശ്യപ്പെട്ടു. തുടർന്ന് ആർ.ആർ.ടി അംഗങ്ങളായ ഡോ. വി. ജയേഷ്, ഡോ. കെ. ജവഹർ എന്നിവർ പന്നികളെ കൊല്ലുന്ന നടപടിക്രമങ്ങൾ വിശദീകരിച്ചു. ഉച്ചയോടെയാണ് കൊല്ലാനുള്ള നടപടികളാരംഭിച്ചത്. ഫാമിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കാതിരിക്കാൻ തലപ്പുഴ എസ്.ഐ പി.പി. റോയിയുടെ നേതൃത്വത്തിൽ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താനായി സമ്മർദം ചെലുത്താൻ രാഹുൽ ഗാന്ധി എം.പിക്ക് ജില്ല മൃഗസംരക്ഷണ വകുപ്പ് കത്ത് നൽകി.

ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്ക​ണം -സം​ഷാ​ദ് മ​ര​ക്കാ​ർ

ക​ൽ​പ​റ്റ: ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഭീ​മ​മാ​യ തു​ക​യാ​ണ് ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ എ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ ഫാം ​തു​ട​ങ്ങി​യ​ത്.

നി​ല​വി​ലെ മാ​ന​ദ​ണ്ഡ പ്ര​കാ​രം പ​ന്നി​ക​ളു​ടെ തൂ​ക്ക​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് പ്ര​കാ​രം ഒ​രു പ​ന്നി​ക്ക് ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി തു​ക 15,000 രൂ​പ​യാ​ണ്. ഇ​ത്ര​യും തു​ക ഫാ​മി​ലെ എ​ല്ലാ പ​ന്നി​ക​ൾ​ക്കും ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മി​ല്ല.

നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ആ​നു​പാ​തി​ക​മാ​യി​ട്ടാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക അ​നു​വ​ദി​ക്കേ​ണ്ട​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​നു​പാ​തി​ക​മാ​യി തു​ക വ​ർ​ധി​പ്പി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ സ​മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്യ​ണം. ഫാം ​പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ക്ക​ൻ ക​ർ​ഷ​ക​ർ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ആ​വ​ശ്യ​പെ​ട്ടു.

ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണം -യൂ​ത്ത് കോ​ൺ​ഗ്ര​സ്

മാ​ന​ന്ത​വാ​ടി: ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്മ​ണി​യു​ള്ള ക​ർ​ഷ​ക​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​ര​ത്തി​ലു​ള്ള പ​നി​ക​ൾ സ്ഥി​രീ​ക​രി​ച്ചാ​ൽ ഗ​വ. പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു പോം​വ​ഴി ഇ​ല്ല. ത​വി​ഞ്ഞാ​ലി​ലെ ക​ർ​ഷ​ക​ൻ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ലോ​ണെ​ടു​ത്താ​ണ് ഫാം ​ന​ട​ത്തി​വ​രു​ന്ന​ത്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ ഏ​റെ താ​മ​സ​മു​ണ്ടെ​ന്നി​രി​ക്കെ ക​ർ​ഷ​ക​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ബി​ജു, എം.​ജി. ബാ​ബു, അ​സീ​സ് വാ​ളാ​ട്, നി​ധി​ൻ ത​ല​പ്പു​ഴ, ജി​ജോ വ​രാ​യാ​ൽ, ജി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക​ർ​ഷ​ക ആ​ശ​ങ്ക പ​രി​ഗ​ണി​ക്ക​ണം -ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

ക​ല്‍പ​റ്റ: പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യി​ലും ഭ​യ​പ്പാ​ടി​ലു​മാ​യ ക​ര്‍ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന സ​ങ്ക​ടം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ കാ​ണാ​തെ പോ​ക​രു​തെ​ന്നും അ​വ​രു​ടെ സം​ശ​യ​ങ്ങ​ള്‍ മു​ഖ​വി​ല​ക്കെ​ടു​ത്ത് വീ​ണ്ടും സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​നി​ര്‍ണ​യം ഉ​റ​പ്പു​വ​രു​ത്തി കൊ​ല്ലു​ന്ന​തി​ന് സാ​വ​കാ​ശം ന​ല്‍ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്റ് പി.​എ​ന്‍. ശ​ശീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ബെ​ന്നി, വി. ​തോ​മ​സ്, വി.​ഡി. ജോ​സ്, പി. ​ടോ​മി തേ​ക്ക​മ​ല, കെ.​എം. കു​ര്യാ​ക്കോ​സ്, പി. ​ജോ​ണ്‍സ​ണ്‍ ഇ​ല​വു​ങ്ക​ല്‍, എ. ​വി​ജ​യ​ന്‍ തോ​മ്മാ​ട്ടു​കു​ടി, കെ.​ജെ. ജോ​ണ്‍, പി. ​ബാ​ബു പ​ന്നി​ക്കു​ഴി, എ. ​സു​ലൈ​മാ​ന്‍, പി. ​റോ​യി, എ. ​ബൈ​ജു ചാ​ക്കോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - African swine fever; No delay, proceed with mercy killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.