കൽപ്പറ്റ: വയനാട് ജില്ലയില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ല കലക്ടര്‍ എ. ഗീതയാണ് നിർദേശം നൽകിയത്.
ചുരുങ്ങിയ സമയത്തില്‍ പെയ്യുന്ന അതിശക്തമായ മഴ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടാക്കുന്നുണ്ട്. ദുരന്ത സാധ്യത പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും ആവശ്യഘട്ടത്തില്‍ ഇവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ സജ്ജമാണെന്ന് ഉറപ്പുവരുത്താനും നിർദേശം നല്‍കി. മിന്നല്‍ പ്രളയത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെയും ആവശ്യഘട്ടങ്ങളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഫോണ്‍ കണക്ടിവിറ്റിയും ഉറപ്പുവരുത്തണം.
താലൂക്ക് കണ്‍ട്രോള്‍ റൂമുകളും, തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളും മുഴുവന്‍ സമയം പ്രവര്‍ത്തന സജ്ജമായിരിക്കാനും, ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയാറായിരിക്കാനും ജില്ല കലക്ടര്‍ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.