ചുണ്ടേൽ: ചുണ്ടേലിൽ കടുവയെ കണ്ടു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ചുണ്ടവയൽ സദാനന്ദനാണ് കടുവയുടെ മുന്നിൽപെട്ടത്. റോഡിന് സമീപം കാടുമൂടിയ ഭാഗത്തുനിന്നാണ് മതിൽ ചാടിക്കടന്ന് കടുവ റോഡിലെത്തിയത്. ചേലോട് എസ്റ്റേറ്റ് ഭാഗത്തേക്കാണ് കടുവ ഓടിക്കയറിയത്. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മുമ്പും കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശമാണിത്. കഴിഞ്ഞ ആറുമാസമായി കടുവയുടെ സാന്നിധ്യമില്ലായിരുന്നു. വീണ്ടും കടുവയിറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ.
ചുണ്ടേൽ: ചുണ്ടേൽ-മേപ്പാടി റോഡിൽ പുലിയെ കണ്ടു. റോഡ് മറികടന്ന് തേയില തോട്ടത്തിലേക്ക് പുലി ഓടിക്കയറുന്നത് പ്രദേശവാസികളാണ് കണ്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പലതവണയാണ് ജനവാസ മേഖലയിൽ പുള്ളിപ്പുലിയെ കാണുന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് ഒടുവിൽ പുലിയെത്തിയത്. വീടിന് മുന്നിലൂടെ നടന്നു നീങ്ങുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പുലിയെ കണ്ടിരുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ കാടുമുടിയ ഭാഗത്ത് തങ്ങുന്ന പുലി ഇരുട്ടുന്നതോടെ ജനവാസ മേഖലയിലേക്ക് എത്തുകയാണെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.