കടുവ കൊന്ന പശു
Posted On
date_range Updated On
date_range പശുവിനെ കടുവ കൊന്നു
ദേവർഷോല: ദേവൻ എസ്റ്റേറ്റ് ദേവരാജിന്റെ കറവപ്പശുവിനെ കടുവ കൊന്നു. ഞായറാഴ്ച മേയാൻ വിട്ടപ്പോഴാണ് പശുവിനെ കടുവ ഇരയാക്കിയത്. മേഖലയിൽ വളർത്തുമൃഗങ്ങളെ കടുവ കൊന്നു തിന്നുന്നത് പതിവായിട്ടും വനം വകുപ്പ് നടപടികളൊന്നും സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധമുയർത്തുന്നുണ്ട്.
കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ച് രണ്ടു മാസത്തിലേറെയായിട്ടും കടുവ അകപ്പെടാതെ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.