സുരേന്ദർ ശർമ
Posted On
date_range Updated On
date_range കലക്ടർക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച ഡൽഹി സ്വദേശി അറസ്റ്റിൽ
ഗൂഡല്ലൂർ: നീലഗിരി ജില്ല കലക്ടർ എസ്.പി. അംറിത്തിന് മൊബൈൽ നമ്പറിൽ നിന്ന് ബോംബ് ഭീഷണി സന്ദേശം അയച്ച ഡൽഹി സ്വദേശി അറസ്റ്റിൽ. സുരേന്ദർ ശർമ (37) ആണ് അറസ്റ്റിലായത്. ജൂലൈ 26നായിരുന്നു ഭീഷണി സന്ദേശം അയച്ചത്. ഊട്ടി സൈബർ ക്രൈം രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് ഇയാളെ ദൽഹിയിൽ നിന്ന് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.