കല്പറ്റ: ജില്ലയിൽ 33 ശതമാനം മഴയുടെ കുറവ്. ജൂണ്‍ ഒന്ന് മുതല്‍ പെയ്ത മഴയുടെ കണക്ക് പ്രകാരമാണ് വയനാട്ടില്‍ 33 ശതമാനം മഴ കുറവ് രേഖപ്പെടുത്തിയത്. ശരാശരി 686 മില്ലിമീറ്റര്‍ അളവ് വേണ്ടിടത്ത് 460 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫ. ഡോ. സജീഷ് പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ പെയ്ത കണക്കു പ്രകാരം തവിഞ്ഞാല്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. തൊണ്ടര്‍നാട്, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും ശരാശരിയോട് അടുത്ത് മഴ ലഭിച്ചിട്ടുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ് ഏറ്റവും കുറവ് മഴ. വരുന്ന അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ 24 മണിക്കൂറിലെ മഴ കണക്ക് പ്രകാരം തരിയോട് 118, തവിഞ്ഞാല്‍ 111, തൊണ്ടര്‍നാട് 92 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.