1338 പേര്‍ക്കുകൂടി കോവിഡ്

കൽപറ്റ: ജില്ലയില്‍ തുടർച്ചയായ ആറാം ദിനവും പ്രതിദിന കോവിഡ്​​ രോഗികളുടെ എണ്ണം ആയിരം കടന്നു. ജില്ലയിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം ഒന്നര ലക്ഷം കടന്നിരുന്നു. ഞായറാഴ്ച 1338 പേര്‍ക്കുകൂടിയാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. 964 പേര്‍ രോഗമുക്തി നേടി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1336 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും വന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,584 ആയി. ഇതിൽ 1,41,283 പേര്‍ രോഗമുക്തരായി. നിലവില്‍ 8183 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7933 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1598 പേര്‍ ഉള്‍പ്പെടെ ആകെ 12,182 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 1765 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധനക്ക്​ അയച്ചു. നിലവില്‍ ജില്ലയില്‍ 14 ആക്റ്റിവ് കോവിഡ് ക്ലസ്റ്ററാണുള്ളത്. SUNWDL13 ​​ലോക്​ഡൗൺ സമാനമായ നിയന്ത്രണങ്ങളുണ്ടായിരുന്ന ഞായറാഴ്ച വിജനമായ സുൽത്താൻ ബത്തേരി നഗരം പുനരധിവാസം: കലക്ടര്‍ ചെട്ട്യാലത്തൂര്‍ സന്ദര്‍ശിച്ചു കൽപറ്റ: നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ വനഗ്രാമം ജില്ല കലക്ടര്‍ എ. ഗീത സന്ദർശിച്ചു. സബ് കലക്ടര്‍ ആർ. ശ്രീലക്ഷ്മി, ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന എന്നിവര്‍ക്കൊപ്പമാണ് കലക്ടർ ചെട്ട്യാലത്തൂരിൽ എത്തിയത്. പുനരധിവാസ നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ കലക്ടറുടെ സന്ദര്‍ശനം കോളനിയിലെ 60ഓളം കുടുംബങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള അവസരമാണ് നൽകിയത്. പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാകാന്‍ സമയം എടുക്കുന്നതിനാല്‍, വിവിധ പ്രശ്നങ്ങള്‍ നേരിടുന്നതായി പുനരധിവാസത്തിന് സമ്മതം അറിയിച്ച കുടുംബങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. പ്രശ്നങ്ങള്‍ ബന്ധപ്പെട്ട പട്ടിക വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത്​ നടപടി സ്വീകരിക്കുമെന്ന് അവർ കോളനിവാസികളെ അറിയിച്ചു. ഒരു മണിക്കൂറോളം കോളനിയിൽ ചെലവിട്ട കലക്ടർ പുനരധിവാസത്തിന് തയാറല്ലാത്ത കുടുംബങ്ങളുമായും സംസാരിച്ചു. SUNWDL14 ചെട്ട്യാലത്തൂര്‍ ​കോളനിവാസികളോട്​ ജില്ല കലക്ടർ എ. ഗീത സംസാരിക്കുന്നു. ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന, സബ് കലക്ടര്‍ ആർ. ശ്രീലക്ഷ്മി എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.