ടി.പി.ആർ 17.89676 പേര്‍ക്ക് കോവിഡ്കൽപറ്റ: ജില്ലയില്‍ വ്യാഴാഴ്ച 676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 387 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 17.89 ആണ്. 675 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,331 ആയി. 72,986 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4835 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍മേപ്പാടി 100, പൊഴുതന 82, അമ്പലവയല്‍ 47, തവിഞ്ഞാല്‍ 44, മാനന്തവാടി 28, കല്‍പറ്റ 27, മുട്ടില്‍ 25, നെന്മേനി 23, പടിഞ്ഞാറത്തറ, വെള്ളമുണ്ട 22 വീതം, കോട്ടത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി 21 വീതം, പുല്‍പള്ളി 20, മുള്ളന്‍കൊല്ലി, ബത്തേരി 19 വീതം, തിരുനെല്ലി 18, പൂതാടി 17, എടവക 16, മീനങ്ങാടി 15, നൂല്‍പുഴ 13, പനമരം 12, തരിയോട് 11, കണിയാമ്പറ്റ ഒമ്പത്, മൂപ്പൈനാട് രണ്ടു ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്തുനിന്ന് വന്ന ഒരു കര്‍ണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.രോഗമുക്തി നേടിയവർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 34 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 353 പേരുമാണ് രോഗമുക്തരായത്.വൈദ്യുതി മുടങ്ങുംപനമരം: ഇലക്ട്രിക്കൽ സെക്ഷനിലെ നടവയൽ, ചീങ്ങോട്, നെയ്‌ക്കുപ്പ, പാടിക്കുന്ന്, ആലിങ്കൽതാഴെ, ഇരട്ടമുണ്ട, കാറ്റാടിക്കവല എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുംകല്‍പറ്റ: സെക്ഷനിലെ എടഗുനി, മരവയല്‍, വെയര്‍ഹൗസ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് 5.30വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ: ഇലക്ട്രിക്കൽ സെക്ഷനിലെ പേരാൽ, ടീച്ചർ മുക്ക്, ബപ്പനമല, പുതുശ്ശേരിക്കടവ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.രോഗിക്ക് മുച്ചക്രവാഹനം കൊണ്ടുപോകാൻ വഴിയൊരുക്കണം –മനുഷ്യാവകാശ കമീഷൻകൽപറ്റ: സെറിബറൽ പാൾസി അസുഖത്തിന് ചികിത്സതേടുന്ന യുവാവിന് പഞ്ചായത്തിൽനിന്ന് ലഭിച്ച മുച്ചക്രവാഹനം കൊണ്ടുപോകുന്നതിന് വഴി നിർമിച്ചുനൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. യുവാവിൻെറ വീട്ടുകാർ ഇപ്പോൾ ഉപയോഗിച്ചുവരുന്ന പാടവരമ്പ് കൈവശമുള്ള സ്വകാര്യ വ്യക്തികളുടെ അനുവാദത്തോടെ വാഹനം കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കിനൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കൽപറ്റ പുഴമൂടി സ്വദേശി ദിവാകരൻ മകനുവേണ്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. പത്താംക്ലാസ് വരെ മകനെ എടുത്തുകൊണ്ടുപോയാണ് പഠിപ്പിച്ചത്. മകന് പഞ്ചായത്തിൽനിന്ന് മുച്ചക്ര വാഹനം നൽകിയെങ്കിലും വഴിയില്ലാത്തതിനാൽ ഓടിക്കാൻ കഴിയുന്നില്ല. ഉപയോഗിക്കുന്ന വഴി രണ്ട് സ്വകാര്യവ്യക്തികളുടെ അതിരിനോട് ചേർന്നാണ് കടന്നുപോകുന്നതെന്ന് വെങ്ങപ്പള്ളി പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. നിലവിൽ സ്ഥലം ഉടമകളുടെ നിലപാട് പരാതിക്കാരന് അനുകൂലമല്ല. എന്നാൽ, ഉടമകൾ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. പരാതി അടിയന്തരപ്രാധാന്യം അർഹിക്കുന്നതാണെന്ന് കമീഷൻ വിലയിരുത്തി. പരാതി പരിഹരിച്ച് വെങ്ങപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. THUWDL4മാനന്തവാടി-കൊയിലേരി റോഡ് (വാർത്ത മാനന്തവാടി ഫയൽ ഒന്നിൽ)ചുരത്തിലെ മാലിന്യം നീക്കംചെയ്തു വൈത്തിരി: വയനാട് ചുരത്തിലെ അടിവാരം മുതൽ ലക്കിടി വരെയുള്ള മാലിന്യം നീക്കംചെയ്തു. അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഇരുനൂറോളം തൊഴിലുറപ്പ് തൊഴിലാളികളും മുക്കം ഫയർ ആൻഡ് റെസ്‌ക്യൂ ടീമിലെ മുപ്പത്തഞ്ചോളം പ്രവർത്തകരും ആദർശ് പൂനൂരിൻെറ നേതൃത്വത്തിലുള്ള ഇരുപതോളം സന്നദ്ധപ്രവർത്തകരും വനംവകുപ്പ് ജീവനക്കാരും പങ്കാളികളായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം നിർവഹിച്ചു. എസ്.എഫ്.ഐ എക്സലൻറ്സ് മീറ്റിന് തുടക്കംമുട്ടിൽ: എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന പരിപാടി എക്സലൻറ്സ് മീറ്റിന് മുട്ടിൽ അമ്പൂത്തിയിൽ തുടക്കമായി. ലോക്കൽതല ഉദ്ഘാടനം എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ പ്രസിഡൻറ് അജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അശ്വിൻ ഹാഷ്മി, ജില്ല കമ്മിറ്റി അംഗങ്ങളായ ശരത് മോഹൻ, നിഖിൽ, മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ലീന, സന്തോഷ് എന്നിവർ സംസാരിച്ചു. വെബിനാർ സംഘടിപ്പിച്ചുപനമരം: പനമരം കപ്പുംചാൽ ഡബ്ല്യൂ.എം.ഒ ഐ.ജി ആർട്സ് ആൻഡ് സയൻസ് കോളജ് നാഷനൽ സർവിസ് സ്കീമിൻെറ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം തുടങ്ങിയവ സംബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. കേരള ഫെഡറേഷൻ ഓഫ് വുമൺസ് ലോയേഴ്സ് പ്രസിഡൻറ് അഡ്വ. എസ്.കെ. ദേവി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി. അബദുൽ അസീസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജ്മൻെറ് കമ്മിറ്റി കൺവീനർ ഡോ. കെ.ടി. അഷ്റഫ് സംസാരിച്ചു. വകുപ്പ് മേധാവികളായ പി. സുബ്ന, ഡോ. റിയാസുദ്ദീൻ, പി.കെ. റസീന തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി. മുനീർ സ്വാഗതവും ലീഡർ വി.എം. ഫസ്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.