മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്; 13 പരാതികള്‍ തീര്‍പ്പാക്കി

മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്; 13 പരാതികള്‍ തീര്‍പ്പാക്കി -സി.കെ. സഹദേവന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി സ്വീകരിച്ചു കൽപറ്റ: സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. പുതിയ രണ്ട് പരാതികള്‍ സ്വീകരിച്ചു. സുൽത്താൻ ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ. സഹദേവൻ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ വനം വകുപ്പിനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം.എല്‍എ സി.കെ ശശീന്ദ്രന്‍ നല്‍കിയ പരാതി കമീഷന്‍ ഫയലില്‍ സ്വീകരിച്ചു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. അമ്പലവയല്‍ റോഡില്‍ 2005ല്‍ നിര്‍മാണം ആരംഭിച്ച് ഇതുവരെ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത പാലവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് നല്‍കിയ പരാതിയില്‍ കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷന്‍ എക്സിക്യൂട്ടീവ് എൻഞ്ചിനീയർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാലം പണി പൂര്‍ത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും പാലം നിര്‍മാണവുമായുളള കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ എക്സിക്യൂട്ടീവ് എൻഞ്ചിനീയറോട് അടുത്ത സിറ്റിങില്‍ നേരിട്ട് ഹാജറാവാന്‍ കമീഷനംഗം നിര്‍ദ്ദേശം നല്‍കി. ഒക്ട്ബോര്‍ 26നാണ് അടുത്ത സിറ്റിങ്. തൊഴില്‍ മാര്‍ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ കൽപറ്റ: ഗോത്രവര്‍ഗ ഉദ്യോഗാർഥികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മാര്‍ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി. കണിയാമ്പറ്റ പഞ്ചായത്ത്തല രജിസ്ട്രേഷന്‍ ഗോത്ര വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കമലാ രാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉദ്യോഗാർഥികള്‍ക്ക് പി.എസ്.സി പഠന സഹായികള്‍ വിതരണം ചെയ്തു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ എം.ആര്‍. രവികുമാര്‍, ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫfസര്‍ കെ.എന്‍ സുനില്‍, എംപ്ലോയ്മെന്റ് ഓഫfസര്‍ അജിത്ത് ജോണ്‍, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ കെ. ആലിക്കോയ ടി. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ടെലിഫോൺ എക്സ്ചേഞ്ച് ധർണ പുൽപള്ളി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പുൽപള്ളി ടെലിഫോൺ ഏക്സ്​ചേഞ്ചിന്‍റെ മുമ്പിൽ ധർണ നടത്തി. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്.​ ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അനിൽ സി. കുമാർ സ്വാഗതം പറഞ്ഞു. വിദ്യാർഥികളെ ആദരിച്ചു പുൽപള്ളി: പുൽപള്ളി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സംസ്​ഥാന വൈസ്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പ്രസിഡന്‍റ് കെ. കെ. വാസുദേവനെയും ജില്ല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒ.വി വർഗീസിനെയും ജില്ല ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഇ ഹൈദ്രുവിനെയും ആദരിച്ചു. രോഗം മൂലം അവശത അനുഭവിക്കുന്ന മുഹമ്മദ് ഇവാൻ എന്ന കുഞ്ഞിന് സംഘടനയുടെ സഹായവും കൈമാറി. യൂനിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഇ. ഹൈദ്രു വ്യാപാര ദിന സന്ദേശം നൽകി. ഇ.ടി. ബാബു, കെ.എസ്.​ അജിമോൻ, ശാരി ജോണി, ബാബു രാജേഷ്, ഇ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. FRIWDL8 വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു ടൗൺ ശുചീകരിച്ചു പനമരം: പനമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂനിറ്റ് എസ്.പി. സിയുടെയും ആഭിമുഖ്യത്തിൽ പനമരം ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവൃർത്തിയുടെ ഉദ്ഘാടനം പനമരം പൊലീസ് ഇൻസ്പക്ടർ എലിസമ്പത്ത് നിർവഹിച്ചു. ചടങ്ങിൽ എം.കെ. നാസർ, കെ.ടി. ഇസ്മായിൽ, കെ.ടി. സുബൈർ, കെ.സി. സഹദ്, യൂനുസ് പൂബാറ്റ, സി. ലത, കെ. രേഖ എന്നിവർ നേതൃത്വം നൽകി. തസ്തിക നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണം- കെ.പി.എസ്.ടി.എ MUST കല്‍പറ്റ: അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് 1997 മുതല്‍ നിലവിലുണ്ടായിരുന്ന 1:40 എന്ന അനുപാതം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നടത്തിയ ഡി.ഇ.ഒ ഓഫിസ് ധര്‍ണ സംസ്ഥാന സെക്രട്ടറി അനില്‍ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ പി. എസ്. ഗിരീഷ് കുമാര്‍, എം.എം. ഉലഹന്നാന്‍, ജില്ല പ്രസിഡന്റ് ഷാജു ജോണ്‍, സെക്രട്ടറി ടി.എന്‍. സജിന്‍, എം. പ്രദീപ് കുമാര്‍, ആല്‍ഫ്രഡ് ഫ്രെഡി, എം.വി. ബിനു, കെ.സി. അഭിലാഷ്, ഷിജുകുടിലില്‍, എം.ഒ. ചെറിയാന്‍, കെ.കെ. രാമചന്ദ്രന്‍, മുരളീ ദാസ്, ജിജോ കുര്യാക്കോസ്, സി.കെ. സേതു എന്നിവര്‍ സംസാരിച്ചു. FRIWDL9 കെ.പി.എസ്.ടി.എ ഡി.ഇ.ഒ ഓഫിസ് ധര്‍ണ അനില്‍ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യുന്നു പേര്യ ചുരം റോഡ്: ഗതാഗതം പുന:സ്ഥാപിക്കണമെന്ന് എം.എൽ.എ മാനന്തവാടി: കാലവര്‍ഷത്തില്‍ തകര്‍ന്ന പേര്യ-നെടുംപൊയില്‍ റോഡ് ഗതാഗതം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കി. ഗതാഗത തടസം മൂലം പേര്യ, ചന്ദനത്തോട് പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെടുകയാണ്. കൂടാതെ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായി ക്ലാസുകളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പ്രദേശത്തെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരുടെ വരുമാനമാര്‍ഗവും നിലച്ച അവസ്ഥയിലാണ്. ആയതിനാല്‍ പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പേര്യ-നെടുപൊയില്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എ കത്ത് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.