എന്‍റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം

ജനങ്ങളും സർക്കാറും ഒന്നാണെന്ന വികസന സമീപനം -മന്ത്രി എ.കെ. ശശീന്ദ്രൻ കൽപറ്റ: ജനങ്ങളും സർക്കാറും ഒന്നാണെന്ന തരത്തിലുള്ള വികസന സമീപനമാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേപ്പാടി തുരങ്കപാത വരുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറും. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത നിലയിലാവും തുരങ്ക പാത നിർമിക്കുക. മലയോര ഹൈവേയുടെ പ്രവൃത്തികളും പുരോഗമിക്കുന്നു. വികസന നേട്ടങ്ങളെ വർഗീയ വിഷം പടർത്തി തകർക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ നടക്കുന്നുണ്ടെന്നും വർഗീയതയെ ചെറുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാര ദാനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഒ.ആർ. കേളു എം.എൽ.എയുടെ ആശംസ സന്ദേശം വായിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. നസീമ ടീച്ചർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജസ്റ്റിൻ ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സി. അസൈനാർ, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ്, ജില്ല പഞ്ചായത്ത് സാമൂഹികക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ എ. ഗീത സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. എല്ലാ ദിവസവും രാവിലെ 10.30ന് പ്രദർശനം ആരംഭിക്കും. മേയ് 13നാണ് സമാപനം. ഞായറാഴ്ച രാവിലെ 11ന് 'സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും' സെമിനാര്‍ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യും. SATWDL12 സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷ പരിപാടി എന്‍റെ കേരളം മെഗാ എക്സിബിഷൻ പ്രദർശന-വിപണന മേള മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു SATWDL13 എന്‍റെ കേരളം മെഗാ എക്സിബിഷൻ പ്രദർശന-വിപണന മേള ഷഹബാസ്​ അമൻ ഗസൽ അവതരിപ്പിക്കുന്നു (പടം അയക്കും) must with photo വിദ്വേഷ രാഷ്ട്രീയത്തോട് ചേർന്നുപോകുന്നത് അപകടകരം -നഹാസ് മാള സോളിഡാരിറ്റി യൂത്ത് കാരവന് സ്വീകരണം നൽകി കൽപറ്റ: വെറുപ്പിലും വിദ്വേഷത്തിലും അടിസ്ഥാനപ്പെടുത്തിയ ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെയാണ് ഇന്ത്യൻ ഫാഷിസം പ്രതിനിധാനംചെയ്യുന്നതെന്നും ഇതിനോട്​ ചേർന്നുപോകുന്നത്​ അപകടകരമാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള പറഞ്ഞു. മേയ് അഞ്ചിന് കാസർകോട്ടുനിന്ന്​ ആരംഭിച്ച 'ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിലുള്ള യൂത്ത് കാരവന് കൽപറ്റയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശശുദ്ധിയിലധിഷ്ഠിതമായ ഫാഷിസത്തിന് അവരല്ലാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുക്കളാണ്. ഓരോരുത്തരെയും ഘട്ടംഘട്ടമായി ഫാഷിസം തേടിവരുകതന്നെ ചെയ്യും. ഇത് തിരിച്ചറിയാതെ താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനും മുസ്‍ലിം വിരുദ്ധത മുൻനിർത്തിയും ന്യൂനപക്ഷ ക്രൈസ്തവരിലെ ചിലരെങ്കിലും ഈ വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നുണ്ടെങ്കിൽ അതവർക്കുതന്നെ അപകടകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ് സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ ബിൻഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ ടി.പി. യൂനുസ്, വനിത വിഭാഗം ജില്ല പ്രസിഡന്‍റ്​ കെ.കെ. അദീല, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ എ.സി. ഫർഹാൻ, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ്​ എം.പി. ഷാനില എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷമീർ നിഷാദ് സ്വാഗതവും ഹുസൈൻ തരുവണ നന്ദിയും പറഞ്ഞു. സ്വീകരണത്തിന്‍റെ ഭാഗമായി മുട്ടിലിൽനിന്ന്​ ആരംഭിച്ച ബൈക്ക് റാലി കൽപറ്റയിൽ സമാപിച്ചു. തുടർന്ന് ജാഥ അംഗങ്ങളെ സ്വീകരിച്ചുകൊണ്ടുള്ള പ്രകടനം നഗരത്തിൽ നടന്നു. ജില്ലാ നേതാക്കളായ ഹിഷാം, ടി. ഷഫീക്, ശൈഷാദ് ബത്തേരി, സഹൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി കലാകാരൻമാർ അവതരിപ്പിച്ച തെരുവ് നാടകവും വിവിധയിടങ്ങളിൽ അരങ്ങേറി. SATWDL14 സോളിഡാരിറ്റി യൂത്ത് കാരവന് കൽപറ്റയിൽ നൽകിയ സ്വീകരണത്തിന്‍റെ ഭാഗമായി നടന്ന പ്രകടനം ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധന പനമരം: ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട്‌ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊരുന്നന്നൂർ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, കൂളിവയൽ, അഞ്ചുകുന്ന്, അഞ്ചാംമൈൽ എന്നിവിടങ്ങളിലെ ഹോട്ടലുകൾ കൂൾബാറുകൾ ബേക്കറികൾ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനവും പകർച്ചവ്യാധികൾ പടരാൻ സാഹചര്യമുള്ളതുമായ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിച്ച കൂളിവയലിലെ ഹോട്ടൽ പൂട്ടിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം മാത്രം തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. പഴകിയതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഉമേഷ്‌ പറഞ്ഞു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബുരാജ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പീറ്റർ എബ്രഹാം, ജിത, എം. ഷിഹാബുദ്ദീൻ, എം.സി. ബഷീർ എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.