മോണിങ്സ്റ്റാർ ഗ്രൗണ്ടിലേക്ക് റോഡ് വെട്ടിയ സംഭവം; രാഷ്ട്രീയപാർട്ടികൾക്ക് ഭിന്നാഭിപ്രായം

​​ഗൂഡല്ലൂർ: സുഗന്ധവ്യഞ്ജന പ്രദർശന മേളക്കായി ഒരുക്കം നടത്തുന്ന ഗൂഡല്ലൂർ മോണിങ്സ്റ്റാർ സ്കൂൾ മൈതാനത്തേക്ക് പുഷ്പഗിരി ഹോസ്പിറ്റലിന്റെ സമീപത്തുനിന്ന് റോഡ് വെട്ടിയതിന് രാഷ്ട്രീയപാർട്ടികൾക്കിടയിൽ ഭിന്നാഭിപ്രായം. കോൺഗ്രസ്, മുസ്‍ലിംലീഗ്, വി.സി.കെ കക്ഷികൾ റോഡു വെട്ടിയത് പിന്തുണച്ചപ്പോൾ പ്രതിപക്ഷമായ എ.ഡി.എം.കെ, നീലഗിരി തൊകുതി മക്കൾ ഇയക്കം എന്നിവ എതിർപ്പാണ് പ്രകടിപ്പിച്ചത്. സുഗന്ധവ്യഞ്ജന പ്രദർശന കൂടിയാലോചന യോഗത്തിലാണ് അഭിപ്രായവ്യത്യാസം ഉയർന്നത്. സാധാരണക്കാരന് ഒരു സൻെറ് ഭൂമിയിൽ ഒരു ചട്ടി മണ്ണെടുക്കാൻപോലും അനുവദിക്കാത്ത അധികൃതരുടെ നടപടിയാണ് പലരെയും രോഷാകുലരാക്കിയത്. സെക്ഷൻ 17 ഭൂമിയിൽ ഒരുവിധ വികസന പണികൾ നിർമാണ പ്രവൃത്തികൾ പാടില്ലെന്ന് അധികൃതർതന്നെ വ്യക്തമാക്കുമ്പോൾ നിയമംലംഘിച്ച് റോഡ് വെട്ടിയതാണ് ഇപ്പോൾ പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം, ആഘോഷ ദിവസം പ്രദർശനം നടക്കുന്ന സ്കൂളിന്റെ പ്രവേശനകവാടത്തിൽ വല്ല തടസ്സങ്ങൾ നേരിട്ടാൽ ബദൽമാർഗം ആയി പോകാൻ വേണ്ടിയാണ് റോഡ് വെട്ടാൻ അനുമതി നൽകിയതെന്ന് ആർ.ഡി.ഒയുടെ വിശദീകരണം. എല്ലാവർക്കും എതിർപ്പ് ആണെങ്കിൽ അത് അടക്കാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷമായി സുഗന്ധവ്യഞ്ജന പ്രദർശനം ആർ.ഡി.ഒ ഓഫിസിന് സമീപമുള്ള സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആണ്. ഇവിടെ എല്ലാവർക്കും വന്നുപോവാൻ പ്രയാസം ഇല്ലെന്നും നീലഗിരി തൊകുതി മക്കൾ ഇഴക്കം ഭാരവാഹികൾ പറയുന്നു. മോണിങ് സ്റ്റാറിൽ പ്രദർശനം നടത്താൻ തങ്ങൾ അനുവദിക്കില്ലെന്നും ഇതിനെതിരെ സമരം നടത്തുമെന്നും ഭാരവാഹി എസ്.എ. സാമി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.