മാനന്തവാടി: പീച്ചംകോട് പതിനാലുകാരന് നേരെയുള്ള അജ്ഞാത സംഘത്തിന്റെ മർദനവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിക്കെതിയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് പുറമംഗലം ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 17ന് രാത്രിയിലാണ് പതിനാലുകാരന് അജ്ഞാത സംഘത്തിന്റെ മർദനമേറ്റത്. ഈ സംഭവത്തിൽ പുറമംഗലം ക്ഷേത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവരുകയാണ്. മർദനവുമായി ക്ഷേത്രത്തിനോ ക്ഷേത്ര വിശ്വാസികൾക്കോ ഒരു പങ്കുമില്ല. കാലാകാലങ്ങളായി നാനാജാതി മതസ്ഥരുടെയും മതവിശ്വാസികളുടെയും പിന്തുണയോടെ സൗഹൃദപരമായും സമാധാനപരമായും മുന്നോട്ടുപോകുന്ന ക്ഷേത്രത്തെ താറടിച്ചുകാണിക്കുന്ന ഇത്തരം പ്രചാരണങ്ങൾ നിർത്തണം. കുട്ടിയെ മർദിച്ച യഥാർഥ കുറ്റവാളിയെ കണ്ടെത്തണമെന്നും ക്ഷേത്രത്തിനെതിരെ വ്യാജ വാർത്ത പരത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് എം. ഗോവിന്ദൻ നമ്പീശൻ, സെക്രട്ടറി തൈത്തറ രാജൻ, എം.എ. വിജയൻ, എം.കെ. നാരായണൻ, ടി.കെ. സന്തോഷ് കുമാർ, പി. ലതാകുമാരി, വി.കെ. വനജ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.